ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന പ്രതിസന്ധി ഇതാണ്; തുറന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫഫ് ഡുപ്ലെസിസ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 26ന് ആരംഭിക്കുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത്. ടെസ്റ്റ് പരമ്പര നേടുകയെന്നത് ഇന്ത്യന്‍ ടീമിന് അനായാസമാകില്ല. പ്രകടനത്തില്‍ ഇന്ത്യന്‍ ടീം മികവുറ്റതാണെങ്കിലും ദക്ഷിണാഫ്രിക്കയില്‍ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നത് നിസംശയം പറയാം.

ബാറ്റിങ് നിരയുടെ പ്രകടനമാവും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയ്ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് അടിപതറുമെന്ന് ഉറപ്പിച്ച് പറയുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫഫ് ഡുപ്ലെസിസ്. ദക്ഷിണാഫ്രിക്കന്‍ പിച്ച് ഇന്ത്യയ്ക്ക് പ്രതികൂലാവസ്ഥ സൃഷ്ടിക്കുമെന്നാണ് ഡുപ്ലെസിസ് മുന്നറിയിപ്പ് നല്‍കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ വില്ലനാവുന്നത് ബൗണ്‍സാണ്. എക്സ്ട്രാ ബൗണ്‍സ് നിറഞ്ഞ പിച്ചാണ് ഇവിടുത്തേത്. ഇന്ത്യയിലെ പരിചിതമായ സാഹചര്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായതാണ് ഇവിടെയുള്ളത്. അതിവേഗ ബൗണ്‍സുകളെ നേരിട്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് സ്വാഭാവികമായ അനുഭവസമ്പത്തുണ്ട്. എന്നാല്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഇത് എളുപ്പമല്ലെന്നും ഡുപ്ലെസിസ് പറയുന്നു.

2018ലെ പരമ്പരയില്‍ മികച്ച ബാറ്റിങ് പ്രകടനം ഇന്ത്യ കാഴ്ചവെച്ചത് താന്‍ ഓര്‍മിക്കുന്നു. ഇന്ത്യന്‍ താരങ്ങള്‍ ക്ഷമകാട്ടുകയും പിച്ചിന്റെ സാഹചര്യത്തെ ബഹുമാനിക്കുകയും ചെയ്യണം. ഷോര്‍ട്ട് ബോളുകളെ പ്രതീക്ഷിച്ച് ബാറ്റു ചെയ്യുകയും മോശം പന്തുകളെ ഒഴിവാക്കുകയും ചെയ്യാന്‍ തയ്യാറാവണമെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയില്‍ പിടിച്ച് നില്‍ക്കാനായാലും ഇന്ത്യന്‍ ടീമിന് അത് വലിയ നേട്ടമാകും. രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്സ്വാളാവും ഓപ്പണറായി എത്തുക. ശുബ്മാന്‍ ഗില്‍ പുജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിക്കും.

Latest Stories

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന

മമ്മൂട്ടി സ്ത്രീലമ്പടനായ വില്ലനാകും, പുതിയ പരീക്ഷണവുമായി താരം; ജിതിന്‍ കെ ജോസ് ചിത്രത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി

മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ

'ശാരീരികവും മാനസികവുമായ' സമ്മർദ്ദങ്ങളിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ