സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് ടീം പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയതിനു പിന്നാലെ പാകിസ്ഥാനിലേക്ക് കളിക്കാനില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ പാകിസ്ഥാനിലേക്ക് പര്യടനത്തിനെത്തിയാല്‍ അത് തങ്ങളുടെ താരങ്ങള്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം നല്‍കലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസിബി പിന്മാറ്റം അറിയിച്ചത്.
‘ഞങ്ങള്‍ കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും മാനസികവും ശാരീരികവുമായ ക്ഷേമത്തിനാണ് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നത്. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ഈ പ്രത്യേക സമയത്തു ഇതു കൂടുതല്‍ നിര്‍ണായകവുമാണ്. ഈ മേഖലയിലേക്കുള്ള യാത്രയെക്കുറിച്ച് ആശങ്കകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതായി ഞങ്ങള്‍ക്കറിയാം. ഇതുമായി മുന്നോട്ടു പോവുകയാണെങ്കില്‍ അതു ടീമിന് കൂടുതല്‍ സമ്മര്‍ദ്ദമാണ് നല്‍കുക.’
‘ഞങ്ങളുടെ പുരുഷ ടി20 സ്‌ക്വാഡിന് ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണതയുണ്ട്. ഈ സാഹചര്യത്തില്‍ പാകിസ്താനിലേക്കു പര്യടനം നടത്തുന്നത് ഐസിസിയുടെ ടി20 ലോക കപ്പിനുള്ള മികച്ച തയ്യാറെടുപ്പായിരിക്കില്ലെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. അവരുടെ മികച്ച പ്രകടനത്തിലാണ് ഈ വര്‍ഷം തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്’ ഇസിബിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Read more
ഇംഗ്ലണ്ട് രണ്ടു ടി20കളായിരുന്നു പാകിസ്താനില്‍ കളിക്കാനിരുന്നത്. ഒക്ടോബര്‍ 14, 15 തിയ്യതികളായിരുന്നു ഇത്. പുറനേ ഇംഗ്ലണ്ട് വനിതാ ടീമിനു മൂന്ന് ഏകദിനങ്ങളും രണ്ടു ടി20കളും പാകിസ്താനില്‍ ഇതേ സമയത്തു തന്നെ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇതും ഉപേക്ഷിച്ചിച്ചു.