ഇത് പന്ത് എന്ന നായകൻറെ വിജയം, പുച്ഛിച്ചവരും കളിയാക്കിയവരും എവിടെ; പ്രശംസയുമായി മുൻ താരം

ഇന്നലെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി20 മത്സരം അവസാനിച്ച ശേഷം ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസിയിൽ പുരോഗതി ഉണ്ടായതായി മുൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ സമ്മതിച്ചു. പരമ്പരയിൽ നേരത്തെ രണ്ട് തോൽവികൾക്ക് ശേഷം ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിൽ ഡൽഹി ക്രിക്കറ്റ് താരം തന്റെ ആദ്യ വിജയം രേഖപ്പെടുത്തി.

തുടർച്ചയായ മൂന്നാം തവണയും ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ടെംബ ബാവുമ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സിൽ 179 റൺസ് നേടിയ ഋഷഭ് പന്ത് ടൂർണമെന്റിൽ ആദ്യമായി അവസരത്തിനൊത്ത് ഉയർന്ന ബൗളറുമാരുടെ സഹായത്തോടെ ടീമിനെ വിജയത്തിലേക്ക്ക് നയിച്ചു.

“ബൗളറുമാരെ ഉപയോഗിച്ച രീതി ഇന്ന് വളരെ മികച്ചതായിരുന്നു. ദക്ഷിണാഫ്രിക്ക ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുന്നുവെന്ന് തോന്നിയപ്പോഴെല്ലാം ചാഹലിനെ ആക്രമണത്തിലേക്ക് കൊണ്ടുവന്നു. സ്റ്റിക്കി പ്രതലത്തിലും അദ്ദേഹം ഇന്ന് അക്‌സർ പട്ടേലിനും ഒരു ഓവർ നൽകി. ഋഷഭ് പന്ത് ഇന്ന് പലതും ശരിയാക്കി. ഫലം വ്യക്തമാണ്.”

“ബൗളിംഗ് ആക്രമണത്തിന്റെ കാര്യത്തിൽ ടി20 ക്രിക്കറ്റിൽ നിങ്ങൾ ഒരു കുഷ്യൻ എടുക്കണം. ഈ അഞ്ച് ബൗളർമാർ വർക്ക് ഔട്ട് ആകാത്തപ്പോൾ, ഹാർദിക് പാണ്ഡ്യയുടെ രൂപത്തിൽ നിങ്ങൾക്ക് ഒരു ഓപ്ഷൻ ഉണ്ട്. അത് ഇന്ത്യൻ ക്രിക്കറ്റിന് ഒരു നല്ല സൂചനയാണ്, കാരണം അദ്ദേഹംമികച്ച ബൗളറാണ്. 4 ഓവർ നൽകാൻ കഴിയുന്ന ബൗളർ.”

വിജയത്തോടെ പരമ്പരയിൽ വിജയസാധ്യത നിലനിർത്താനും ഇന്ത്യക്കായി.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ