ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ടീമിനൊപ്പം ആദ്യ ഇന്നിങ്സിൽ നടത്തിയ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ ക്ഷീണം തീർത്ത് രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട പ്രകടനം നടത്തി തിളങ്ങി സഞ്ജു സാംസൺ. ദുലീപ് ട്രോഫിക്ക് എതിരെ ഇന്ത്യ എ ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സിൽ ആറ് പന്ത് നേരിട്ട് അഞ്ച് റൺസുമായി പുറത്തായ സഞ്ജു രണ്ടാം ഇന്നിങ്‌സിൽ 45 പന്ത് നേരിട്ട് 40 റൺസാണ് നേടിയത്. മൂന്ന് വീതം സിക്‌സും നടത്തി മികച്ച രീതിയിൽ തുടങ്ങിയ സഞ്ജുവിന് പക്ഷെ വലിയ സ്കോർ നേടാൻ ആയില്ല.
ഏറെ നാളുകളായി സഞ്ജുവിനെ സ്പിന്നര്മാര് ബുദ്ധിമുട്ടിക്കുന്ന കാഴ്ച്ച നമ്മൾ കണ്ടതാണ് എങ്കിൽ ഇന്ന് അതിന് വിപരീത കാഴ്ചയാണ് കണ്ടത്. മായങ്ക് അഗർവാൾ ഒരുക്കിയ സ്പിൻ കെണി അതിജീവിച്ച സഞ്ജു കൂടുതൽ ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. ക്രീസിൽ നിന്ന് പലപ്പോഴും ഇറങ്ങി മനോഹരമായി ഇറങ്ങി കളിച്ച സഞ്ജു മികവ് കാണിച്ചു. വലിയ സ്കോർ നേടാൻ അവസരം ഉണ്ടായിട്ടും അതിന് സാധിച്ചില്ല എന്ന നിരാശ സഞ്ജുവിന് കാണും എന്ന് ഉറപ്പാണ്.
ഇഷാൻ കിഷൻ ഉൾപ്പടെ ഉള്ള താരങ്ങൾ ദുലീപ് ട്രോഫിയിലും കിട്ടുന്ന അവസരങ്ങളിലും എല്ലാം തിളങ്ങുന്ന സാഹചര്യത്തിൽ സഞ്ജുവിന്റെ ഈ പ്രകടനം അദ്ദേഹത്തെ ഒരു രീതിയിലും സഹായിക്കില്ല എന്ന് ഉറപ്പാണ്. കഴിവ് ഇല്ലാത്തത് കൊണ്ടല്ല മറിച്ച് കിട്ടുന്ന അവസരം നന്നയി ഉപയോഗിക്കാൻ സാധിക്കതെ പോകുന്നത് സഞ്ജുവിന് ഒരുപാട് വിമർശനം ക്ഷണിച്ച് വരുത്തുന്നതിലേക്ക് നയിക്കാറുണ്ട്.
എന്തായാലും ഈ 40 റൺസ് ഒരു താത്കാലിക ആശ്വാസം സഞ്ജുവിന് നൽകും. മത്സരത്തിലേക്ക് വന്നാൽ ഇന്ത്യ എ ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ ബാറ്റ് ചെയ്ത ഇന്ത്യ ഡി 186 റൺസിന് പരാജയം ഏറ്റുവാങ്ങി.