'ഇത് ഞാന്‍ കഴിഞ്ഞ മത്സരത്തില്‍ നിങ്ങളോട് പറഞ്ഞതാണ്'; ഹർഷ ഭോഗ്ലെയെ നിശ്ശബ്ദനാക്കി രോഹിത് ശർമ്മ

റെക്കോഡുകള്‍ക്കായല്ല ഞാന്‍ കളിക്കുന്നത്, ഇത് പ്രശസ്ത കമന്ററേറ്റര്‍ ഹര്‍ഷ ഭോഗ്ലെയോട് കഴിഞ്ഞ ഒരു മത്സരത്തില്‍ തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കിയതാണ്. എന്നിട്ടും സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറിയ്ക്ക് എട്ട് റണ്‍സ് അകലെ പുറത്തായ രോഹിത്തിനോട് സെഞ്ച്വറി തികയ്ക്കാനുള്ള അവസരം നഷ്ടമായതിനെക്കുറിച്ച് ഹര്‍ഷ ഭോഗ്ലെ ഒരിക്കല്‍ കൂടി ചോദിച്ചു.

അന്‍പതുകളും സെഞ്ച്വറികളും എനിക്ക് പ്രധാനമല്ലെന്ന് കഴിഞ്ഞ മത്സരത്തില്‍ ഞാന്‍ നിങ്ങളോട് പറഞ്ഞു. കളി ജയിക്കുന്നതിലാണ് ശ്രദ്ധ, കുറേ നാളായി അങ്ങനെ കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞങ്ങള്‍ പന്തില്‍ എങ്ങനെ പ്രകടനം നടത്തി എന്നത് കാണാന്‍ സന്തോഷകരമായിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരെ കുല്‍ദീപ് യാദവ് മികച്ച പ്രകടനം പുറത്തെടുത്തു. ഞങ്ങള്‍ക്ക് അവനെ ന്യൂയോര്‍ക്കില്‍ കളിക്കാപ്പിനായില്ല. പക്ഷേ അവന്‍ എപ്പോഴും കാര്യങ്ങളുടെ സ്‌കീമില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ സൂപ്പര്‍ 8 മത്സരങ്ങള്‍ക്കായി വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോള്‍ കുല്‍ദീപ് ഒരു ഓട്ടോമാറ്റിക് ചോയിസായിരുന്നു- രോഹിത് ശര്‍മ്മ പറഞ്ഞു.

മത്സരത്തില്‍ 41 പന്തില്‍ 8 സിക്‌സും 7 ഫോറുമടക്കം 92 റണ്‍സാണ് രോഹിത് നേടിയത്. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് മെന്‍ ഇന്‍ ബ്ലൂവിനെ 205/5 എന്ന മികച്ച ടോട്ടലില്‍ എത്തിച്ചു. ഇന്ത്യ 24 റണ്‍സിന് ജയിച്ച് കയറിയപ്പോള്‍ രോഹിത് ശര്‍മ്മയായിരുന്നു കളിയിലെ താരവും

Latest Stories

കന്നിയങ്കത്തിനായി ചുരം കയറി പ്രിയങ്ക എത്തുന്നു, കൂട്ടായി രാഹുലും; തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ അടുത്താഴ്ച ആരംഭിക്കും

കര്‍ണാടകയെ ദോശ കഴിപ്പിക്കാന്‍ നന്ദിനി; വിലകുറച്ച് തൂക്കം കൂട്ടി 'ഐഡി'യുടേതടക്കമുള്ള വിപണി പിടിക്കാന്‍ നിര്‍ണായക നീക്കം; 'വേ പ്രോട്ടീന്‍' തുറുപ്പ് ചീട്ട്

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം