തിരിച്ചുവരവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്, കിംഗ് കോഹ്‌ലി മാജിക്കിന് കൈയടിച്ച് ക്രിക്കറ്റ് ലോകം; ഇന്നത്തെ ഇന്നിംഗ്സ് നൽകുന്നത് വമ്പൻ സൂചന

വിരാട് കോഹ്‌ലി- ഏറെ നാളുകൾക്ക് ശേഷം കിംഗ് കോഹ്‌ലിയുടെ ഭാഗത്ത് നിന്ന് ടെസ്റ്റ് ഫോർമാറ്റിൽ കണ്ട മികച്ച ഒരു ഇന്നിങ്സിന്റെ ആവേശത്തിലാണ് ആരാധകർ. കിവീസിനെതിരെ ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായതിന് ശേഷം രണ്ടാം ഇന്നിങ്സിൽ ഇന്നിങ്സിൽ 70 റൺ എടുത്താണ് താരം ഫോമിൽ വന്നതിന്റെ സൂചന കാണിച്ചിരിക്കുകയാണ്

350 ന് മുകളിൽ ഉള്ള ലീഡുമായി ഇന്ത്യയെ രണ്ടാം ഇന്നിങ്സിൽ നേരിടാൻ ഇറങ്ങുമ്പോൾ കിവീസിന്റെ ഭാഗത്ത് ആയിരുന്നു സാഹചര്യങ്ങൾ എല്ലാം അനുകൂലം. എന്നാൽ ഇന്ത്യ ആഗ്രഹിച്ചത് പോലെയുള്ള തുടക്കം നല്കാൻ ജയ്‌സ്വാൾ- രോഹിത് സഖ്യത്തിനായി. ആദ്യ വിക്കറ്റിൽ 72 റൺ കൂട്ടിച്ചേർത്ത ശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. കോഹ്‌ലി, രോഹിത്തിന് പങ്കാളി ആയി എത്തി തുടക്കം ഒരൽപം ശ്രദ്ധിച്ചാണ് കളിച്ചത്.

ശേഷം ക്ലാസിക് ഷോട്ടുകളുമായി കിംഗ് നിറഞ്ഞാടുന്ന കാഴ്ചക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. അർദ്ധ സെഞ്ച്വറി നേടിയ ശേഷം രോഹിത് മടങ്ങിയെങ്കിലും സർഫ്രാസുമായി ചേർന്നുള്ള കൂട്ടുകെട്ടിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചു. ടെസ്റ്റിൽ ഏറെ നാളുകൾക്ക് ശേഷമാണ് ഇത്രയും കൺട്രോൾഡ് ആയി കളിക്കുന്ന കോഹ്‌ലിയെ കാണാൻ സാധിച്ചത് എന്നും പറയാം. എന്തായാലും ഇന്നത്തെ ദിനം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് പുറത്തായെങ്കിലും കോഹ്‌ലി ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ സൂചന കാണിച്ചു കഴിഞ്ഞു.

ഈ മികവിൽ കോഹ്‌ലി കളിമികവ് തുടർന്നാൽ അത് ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് ആത്മവിശ്വാസം കൂട്ടും.

Latest Stories

ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമോ; ഇലോണ്‍ മസ്‌ക് നിങ്ങളെ തേടുന്നു; പ്രതിഫലം മണിക്കൂറിന് 5000 വരെ

ഒരു കോടിയുടെ കുഴല്‍പ്പണവുമായി മൂന്നംഗ സംഘം പിടിയില്‍; കുഴല്‍പ്പണം എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്

പാലക്കാട് പി സരിന്‍ സിപിഎം സ്വതന്ത്രന്‍; യുആര്‍ പ്രദീപ് ചേലക്കരയില്‍ ജനവിധി തേടും; സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി സിപിഎം

ഇളനീരില്‍ നിന്നും വൈനുമായി മലയാളി; ഫ്രൂട്ട്‌സ് വൈന്‍ പുറത്തിറക്കാന്‍ അനുമതി നേടി കാസര്‍ഗോഡ് സ്വദേശി

ആം ആദ്മി നേതാവ് സത്യേന്ദ്ര ജെയിന്‍ പുറത്തേക്ക്; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയില്‍ മോചിതനാകുന്നത് രണ്ട് വര്‍ഷത്തിന് ശേഷം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പിപി ദിവ്യ

'റഹ്‌മാൻ കഷ്‌ടപ്പെട്ട് ഉണ്ടാക്കിയതാണ് പൊന്ന് സഹോദരി... അത് കുളമാക്കി'; ലക്ഷ്മി ജയനെ വിമർശിച്ച് സോഷ്യൽ മീഡിയ

'തിരിച്ച് വരവിന്റെ സൂചന കാണിച്ച് ഇന്ത്യ'; നാളെ എല്ലാം അവന്റെ കൈയിൽ

അമിതവേഗം; ട്വന്റി ഫോറിന്റെ കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

ആ ഇന്ത്യൻ താരത്തിന്റെ നായക മികവ് രോഹിത് മാതൃകയാക്കണം, ഇന്ന് കാണിച്ചത് മണ്ടത്തരം: സഞ്ജയ് മഞ്ജരേക്കർ