ഇതിപ്പോ പണി ആയല്ലോ; എന്ത് ചെയ്യണം എന്ന അറിയാതെ ഗില്ലും, ലക്ഷ്മണും; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

സിംബാവയ്ക്ക് എതിരെ രണ്ടാം ടി-20 യിൽ തകർപ്പൻ ജയം നേടിയ ഇന്ത്യക്ക് ഇനി മത്സരത്തിന്റെ കാര്യങ്ങൾ നോക്കുന്നതിനേക്കാൾ പ്രയാസമായ വരെ ഒരു കാര്യം ഉയർന്നു വന്നിരിക്കുകയാണ്. ലോകക്കപ്പ് നേടിയ ടീമിൽ നിന്നും യശസ്‌വി ജയ്‌സ്വാൾ, മലയാളി താരം സഞ്ജു സാംസൺ, ശിവം ദുബൈ എന്നിവർ ടീമിലേക്ക് വന്നതോടെ ഇന്ത്യൻ ക്യാമ്പിൽ ഇപ്പോൾ ആളുകൾ കൂടി ഇരിക്കുകയാണ്. രണ്ടാം ടി 20 ഗിൽ ഒഴിച്ച് ബാക്കി 3 ബാറ്റസ്മാന്മാരും മിന്നും പ്രകടനം കാഴ്ച വെച്ചത് കൊണ്ട് തന്നെ ആരെ പുറത്തിരുത്തും എന്ന ചിന്തയിലാണ് പരിശീലകൻ വി വി എസ ലക്ഷ്മണും ക്യാപ്റ്റൻ ശുഭമൻ ഗില്ലും. അതേസമയം, സഞ്ജു ഉൾപ്പെടെയുള്ള താരങ്ങളുടെ തിരിച്ചുവരവ് നൽകുന്ന സുഖകരമായ തലവേദന സ്വാഗതാർഹമാണെന്നാണ് ടീം ക്യാപ്റ്റൻ ആയ ശുഭമന് ഗിൽ പറഞ്ഞു.

ശുഭമന് ഗിൽ പറഞ്ഞത് ഇങ്ങനെ:

” ആദ്യ മത്സരത്തിലുണ്ടായിരുന്ന കടുത്ത സമ്മർദ്ദം ഒരു തരത്തിൽ നന്നായെന്നു തോന്നുന്നു. രണ്ടാമത്തെ മത്സരത്തിൽ ഞങ്ങൾക്ക് എന്തൊക്കെ സംഭവിക്കും എന്നതിനെ പറ്റി കരുതൽ ഉണ്ടായിരുന്നു. അടുത്ത മത്സരങ്ങളിലേക്ക് ടീമിൽ 3 പേരും കൂടെ വന്നത് കൊണ്ട് കൂടുതൽ സാദ്ധ്യതകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഒരു ഓപ്ഷനും ഇല്ലാതെ ഇരിക്കുന്നതിനേക്കാൾ നല്ലതാണ് ഒരുപാട് ഓപ്ഷൻസ് ഉള്ളത്” ഗിൽ പറഞ്ഞു.

Read more

അതെ സമയം ഇവർ 3 പേരും വന്നതോടെ ടീമിനൊപ്പം ഉണ്ടായിരുന്ന ഹർഷിത് റാണ, സായ് സുദർശൻ, ജിതേഷ് ശർമ്മ എന്നിവർ നാട്ടിലേക്ക് മടങ്ങും. ഇന്നലെ നടന്ന മത്സരത്തിൽ സായി സുദർശൻ ടീമിൽ ഇടം പിടിച്ചെങ്കിലും ബാറ്റിംഗിന് ഇറങ്ങാൻ സാധിച്ചില്ല. ബാക്കി രണ്ട്‌ പേർക്കും ആദ്യ പ്ലെയിങ് ഇലെവനിലും സ്ഥാനം ലഭിച്ചില്ല. പരമ്പരയിലെ ആദ്യ രണ്ട്‌ മത്സരങ്ങളിൽ ഇന്ത്യയും സിംബാവയും ഓരോ മത്സരം വിജയിച്ച തുല്യമായിട്ട് നിൽക്കുകയാണ്. അടുത്ത ടി-20 മത്സരങ്ങൾ ബുധൻ ശനി ഞായർ ദിവസങ്ങളിലാണ് നടക്കുന്നത്.