ഈ മാസ്റ്റർ ലീഗ് ഒരു ഓർമപ്പെടുത്തൽ ആയിരുന്നു മക്കളെ, നക്ഷത്രങ്ങളും ചന്ദ്രനും എത്ര പ്രകാശം പരത്തിയാലും അത് സൂര്യനോളം എത്തില്ലല്ലോ; ക്രിക്കറ്റ് ലോകത്ത് ചർച്ചയായി സച്ചിന്റെ റേഞ്ച്

1998 ലെ ഒരു ഏപ്രിൽ മാസം ഞാൻ പോലും അറിയാതെ, ക്രിക്കറ്റ്‌ എന്താണെന്ന് പോലും അറിയാതെ മനസിലേക്ക് ചേക്കേറിയ പ്രതിഭാസം. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളിൽ ജീവിതത്തിലെ ഏറ്റവും സന്തോഷപരമായി കണ്ട ഒരു കാര്യം തിരികെ ലഭിച്ച പ്രതീതി. 1983 സിനിമയിലെ ഡയലോഗിൽ സ്ട്രൈറ്റ് ഡ്രൈവ് മാത്രമായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ അടുത്ത മാസം 52 തികയുന്ന അദ്ദേഹം ഈ പരമ്പരയിൽ നേടിയ റൺസ് കുറവാണെങ്കിൽ പോലും, ആ സ്റ്റാൻഡ്‌സിൽ തുടങ്ങുന്ന അപ്രമാദിത്യം ഷോട്ടുകളിലേക്ക് ആവാഹികുമ്പോൾ സ്റ്റേഡിയത്തിൽ സച്ചിൻ സച്ചിൻ എന്ന മന്ത്രം മുഴങ്ങുകയും ആരാധകരുടെ നെഞ്ചിടിപ്പ് ഒരു പതിറ്റാണ്ടു പുറകിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇംഗ്ലണ്ടിനെതിരെ നേടിയ ആ കവർ ഡ്രൈവ് + പുൾ ഷോട്ട്,,, ഓസ്ട്രേലിയക്കെതിരെ നേടിയ പാഡിൽ സ്വീപ്, ലേറ്റ് കട്ട്, ലോഫ്റ്റഡ് ഷോട്ട്, ഇൻസൈഡ് ഔട്ട്‌ എന്നിവ ഫൈനലിൽ വന്ന ആ അപ്പർ കട്ട്‌ ഷോട്ട്. 90 ഡിഗ്രി സ്ട്രൈറ്റ് ഡ്രൈവ് മാത്രം മാറി നിന്ന ഒരു പരമ്പര അക്ഷരാർത്ഥത്തിൽ ഒരു പഴമൊഴിയിൽ തന്നെ ഒതുക്കാൻ പറ്റും, അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ല. അവസാനം കിരീടം നേടികൊണ്ട് തന്നെ മടക്കം.

ചന്ദ്രനും ചിലപ്പോൾ നക്ഷത്രങ്ങളും പ്രകാശം പരത്തിയേക്കാം പക്ഷെ സൂര്യൻ എന്നത് ഒരു വിസ്മയം തന്നെയാണ്… അത് പോലെ തന്നെയാണ് സച്ചിനും. ശരിക്കും അദ്ദേഹത്തെ നമ്മൾ ആയിരുന്നോ പിന്തുടരുന്നത് ഒരിക്കലുമല്ല അദ്ദേഹം നമ്മളെയാണ് പിന്തുടരുന്നത്. പല ഐസിസി ടൂർണമെന്റുകളിൽ പോലും കാലിയായി കാണാറുള്ള സ്റ്റേഡിയങ്ങൾ കാണുന്ന സമയത്ത് പോലും വിരമിച്ചു ഒരു വ്യാഴവട്ടകാലം പൂർത്തിയാകുന്ന വേളയിൽ പോലും ഇന്നലെ നിറഞ്ഞു നിന്നത് 47000+ കാണികളും ജിയോ ഹോട്ട് സ്റ്റാറിൽ അദ്ദേഹം ബാറ്റ് ചെയ്യുന്ന സമയം ഒരു കോടിയിലേറെ കാഴ്ചകാരും.

ഭാഷകളാൽ വിഭജിച്ച് നിൽക്കുന്ന ഇന്ത്യയെ ക്രിക്കറ്റ്‌ എന്ന കായിക വിനോദം കൊണ്ട് ഒന്നുപിച്ചു നിർത്തിയ ഇതിഹാസം. ഇനിയും കാത്തിരിക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത വരവിനായി. ആ സ്ട്രൈറ്റ് ഡ്രൈവ് നു വേണ്ടി.

എഴുത്ത്: Sarath Kathal Mannan

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ ലഹരി കേസ്; കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

സ്വന്തം സിനിമയുടെ പൂജയ്ക്ക് അനുമതി നിഷേധിച്ചു, ബൈക്കില്‍ എത്തിയതിനാല്‍ സെക്യൂരിറ്റി തടഞ്ഞു: ജോണ്‍ എബ്രഹാം

അധികാരം നിലനിർത്താൻ വേണ്ടി വ്യോമാക്രമണങ്ങൾ മറയാക്കുകയാണ്, ഇസ്രായേലിൽ രൂക്ഷമായ രാഷ്ട്രീയ സംഘർഷം; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം

'നോക്കുകൂലി സംബന്ധിച്ച നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തത്'; ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുന്നു, വിമർശിച്ച് മന്ത്രി പി രാജീവ്

'ഞാനൊരു രാഷ്ട്രീയ തടവുകാരനാണ്': രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിൽ എന്നെ ലക്ഷ്യം വെക്കുന്നു: പലസ്തീൻ പ്രതിഷേധത്തിന്റെ പേരിൽ അമേരിക്കയിൽ തടവിലായ മഹ്മൂദ് ഖലീലിന്റെ ആദ്യ പ്രസ്താവന

കര്‍ണാടക ഉപമുഖ്യമന്ത്രി തമിഴ്‌നാട്ടിലെത്തിയാല്‍ തടയുമെന്ന് ബിജെപി; മേക്കാദാട്ടു വിഷയം ഉയര്‍ത്തി വെല്ലുവിളിച്ച് അണ്ണാമലൈ; സ്റ്റാലിന്‍ വിളിച്ച യോഗത്തില്‍ കേരള മുഖ്യമന്ത്രി പങ്കെടുക്കും

'എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു'; ട്രാൻ‌സ്ജെൻഡർ സൈനികരെ ഒഴിവാക്കുന്ന ഉത്തരവ് മരവിപ്പിച്ച് യുഎസ് ഫെഡറൽ കോടതി, ട്രംപിന് തിരിച്ചടി

IPL 2025: എല്ലാവരെയും തകർക്കുന്ന ഗെയ്‌ലിന് അയാളെ പേടിയായിരുന്നു, അവൻ പന്തെറിയുമ്പോൾ ക്രിസിന്റെ കാലുകൾ വിറച്ചു; ഇന്ത്യൻ താരത്തെക്കുറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

'അത്തരം വിവരങ്ങളൊന്നും സൂക്ഷിക്കുന്നില്ല'; മഹാകുംഭമേളക്കിടെ എത്രപേർ മരിച്ചെന്ന് ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം 'തുടക്കം മാത്രമാണെന്ന്' മുന്നറിയിപ്പ് നൽകി നെതന്യാഹു