Ipl

ഇന്ന് നടക്കുന്ന മത്സരത്തിൽ ഈ അത്ഭുതം സംഭവിക്കും, പ്രവചനവുമായി ആകാശ് ചോപ്ര

ഇഇഇ ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ അഭിപ്രായം പറഞ്ഞ ആകാശ് ചോപ്ര. ഇന്ന് നടക്കുന്ന ബാംഗ്ലൂർ- പഞ്ചാബ് മത്സരത്തിന് മുമ്പും തന്റെ അഭിപ്രായം പറയുന്ന കാര്യത്തിൽ താരം പിന്നോട്ട് പോയില്ല.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർ‌സി‌ബി) പഞ്ചാബ് കിംഗ്‌സും (പി‌ബി‌കെ‌എസ്) തമ്മിലുള്ള കളിയെക്കുറിച്ച് സംസാരിച്ച ആകാശ് ചോപ്ര ഇന്നത്തെ മത്സരത്തിൽ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് വ്യക്തമാക്കി. ഗ്ലെൻ മാക്‌സ്‌വെൽ, ലിയാം ലിവിംഗ്‌സ്റ്റൺ തുടങ്ങിയ പവർ ഹിറ്റർമാർ അണിനിരക്കുന്നതിനാൽ ബ്രാബോൺ സ്റ്റേഡിയം സിക്‌സുകളുടെ പെരുമഴ കാണാമെന്ന് അദ്ദേഹം കണക്കാക്കുന്നു.

“ഇന്ന് വരുന്ന കാണികൾക്ക് സിക്സർ മഴ തന്നെ കാണാം. ഇരു ടീമുകളും എട്ടിലധികം സിക്‌സറുകൾ അടിക്കും. രണ്ട് ടീമുകളും ലെഗ് സ്പിന്നിന് മുന്നിൽ കീഴടങ്ങുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഹസരംഗയും ചാഹറും രണ്ട് ടീമുകളിലായി ഉണ്ട്. അവർ മൂന്ന് വിക്കറ്റിൽ കൂടുതൽ വീഴ്ത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

“ഒരറ്റത്ത് ഓസ്‌ട്രേലിയൻ സ്റ്റാർ പേസർ ഹേസിൽവുഡും മറുവശത്ത് റബാഡയും ഉണ്ട്. അതിനാൽ ഇരുവരും ചേർന്ന് നാലോ അതിലധികമോ വിക്കറ്റുകൾ വീഴ്ത്തുമെന്ന് ഞാൻ കരുതുന്നു. ആർസിബിയാണ് മികച്ച ടീം, അതിനാൽ അവർ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ ടൂർണമെന്റ് കൂടുതൽ രസകരമാകണമെങ്കിൽ പഞ്ചാബ് ജയിക്കണം.”

ഇന്ന് തൊട്ടാൽ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെ കുറെ അവസാനിക്കും എന്നുറപ്പാണ്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം