ഇനി കുറച്ച് വർഷങ്ങൾ കൂടി ഈ പരാഗ് രാജസ്ഥാനിൽ ഉണ്ടാകും, കണ്ടില്ലേ എന്റെ വെടിക്കെട്ട്; രാജസ്ഥാൻ മാനേജ്‌മന്റ് ഹാപ്പി

21 കാരനായ അസം ഓൾറൗണ്ടർ റിയാൻ പരാഗിനെ 2019 ൽ ഐപിഎൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസ് 10 ലക്ഷം രൂപയ്ക്ക് വാങ്ങിയതോടെയാണ് അദ്ദേഹം ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. പിന്നീട് ഇന്ന് വരെ ഉള്ള സമയത്ത് അദ്ദേഹത്തെ ആ ടീമിന്റെ കൂടെയുണ്ട്. കഴിവിനൊത്ത പ്രകടനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഫീൽഡിങ്ങിൽ മാത്രമാണ്, പിന്നെ കഴിഞ്ഞ സീസണിലെ ഒരു മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയതും. സീനിയർ താരങ്ങളായ ഹർഷൽ പട്ടേൽ, സിറാജ് എന്നിവരയുമായി അദ്ദേഹം ഉടക്കിയതും സ്വയം താൻ ഒരു ബ്രാൻഡ് ആളാണെന്ന് ഉള്ള രീതിയിൽ പറയുന്നതുമൊക്കെ വിമർശകർ ഉണ്ടാകാൻ കാരണമായി.

ഫ്രീ വിക്കറ്റ് എന്ന നിലയിലുള്ള ട്രോളുകൾ ഒകെ താരത്തിന് വന്നു. രാജസ്ഥാൻ ഉടമയുടെ ബന്ധുവാണ് താരമെന്നും അതിനാലാണ് ഇത്ര ഫ്ലോപ്പായ താരത്തിന് അവസരം കിട്ടുന്നതുമൊക്കെ തരത്തിലാണ് വിമർശനങ്ങൾ പിറന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനം കേട്ട താരം മികച്ച ഒരു ആഭ്യന്തര സീസൺ കളിച്ചിട്ടാണ് ഇപ്പോൾ വരുന്നത്. 2022ലെ വിജയ് ഹസാരെ ട്രോഫിയിൽ മിന്നുന്ന പ്രകടനം നടത്തിയ അദ്ദേഹം മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 552 റൺസ് നേടി

ഇതുവരെ 6 മത്സരങ്ങൾ ഈ സീസണിൽ കളിച്ച സീസണിൽ ഉടനീളം നേടിയതോ 58 റൺസ് മാത്രമായിരുന്നു. എന്നാൽ ഇന്ന് പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ 12 പന്തിൽ 20 റൺ നേടിയതോടെ താരം തനിക്കും ചിലതൊക്കെ സാധിക്കും എന്ന് തെളിയിച്ചു. ഒരു ഫോറും 2 സിക്‌സും നേടിയ ഇന്നിംഗ്സ് എന്തായാലും കുറച്ച് വർഷങ്ങൾ കൂടി ടീമിൽ പിടിച്ചുനിൽക്കാൻ സഹായിച്ചേക്കും. അല്ലെങ്കിൽ തന്നെ രാജസ്ഥാൻ മാനേജ്മെന്റിന്റെ പ്രിയ പുത്രനായ പരാഗ് കുറച്ച് വർഷങ്ങൾ പിടിച്ചുനിൽക്കാനുള്ള മരുന്നിനാണ് തിരികൊളുത്തിയതെന്ന് വ്യക്തമാണ്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ