റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) തങ്ങളുടെ ചിരവൈരികളും അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സുമായി (സിഎസ്‌കെ) മാർച്ച് 28 ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഐപിഎൽ 2025 ലെ ഏറ്റവുമധികം കാത്തിരുന്ന ഏറ്റുമുട്ടലിൽ ഒന്നിൽ നേർക്കുനേർ വരും.
ആർസിബിയും സിഎസ്‌കെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ആരാധകർ ഉള്ള രണ്ട് ടീമുകളാണ്. ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ കൂടുതൽ ജയം സ്വന്തമാക്കിയത് ചെന്നൈ തന്നെയാണ്. എന്നാൽ ഇത്തവണ, ബാംഗ്ലൂരിന്റെ പുതുതായി നിയമിത ബാറ്റിംഗ് പരിശീലകനും ഉപദേശകനുമായ ദിനേശ് കാർത്തിക്, ചെന്നൈയെ തകർത്തെറിയുമെന്നാണ് പറഞ്ഞിരിക്കുന്നത്.
ബെംഗളൂരുവും ചെന്നൈയും തമ്മിലുള്ള അവസാന ഏറ്റുമുട്ടലിൽ ബാംഗ്ലൂർ ആയിരുന്നു വിജയം സ്വന്തമാക്കിയത്. ആ മത്സരത്തിലെ തോൽവിയോടെ ചെന്നൈ പ്ലേ ഓഫ് എത്താതെ പുറത്താക്കുക ആയിരുന്നു. ഐപിഎല്ലിൽ ഇതുവരെ 33 മത്സരങ്ങളിൽ 11 എണ്ണം മാത്രമാണ് ആർസിബി സിഎസ്‌കെയ്‌ക്കെതിരെ ജയിച്ചത്.
2008-ൽ ആണ് മുമ്പ് ചെന്നൈയുടെ മണ്ണിൽ ആർസിബി അവസാന ജയം സ്വന്തമാക്കിയത് എന്നൊരു പ്രത്യേകതയും ഉണ്ട്. ഹേയ്‌സിബി വിത്ത് ഡികെയുടെ സമീപകാല എപ്പിസോഡിൽ സിഎസ്‌കെയ്‌ക്കെതിരെ ശക്തമായ തന്ത്രമായിരിക്കും ആർസിബിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ദിനേഷ് കാർത്തിക് ആരാധകർക്ക് ഉറപ്പ് നൽകി.
Read more
“ഞങ്ങളുടെ രണ്ടാമത്തെ മത്സരമായ സിഎസ്‌കെ മത്സരത്തിനായി ഞങ്ങൾ തീർച്ചയായും പ്ലാൻ ചെയ്യും. ആരും ടെൻഷൻ അടിക്കരുത്.” ദിനേഷ് കാർത്തിക് പറഞ്ഞു.