ഇത്തവണയും ടോസ് കൈവിട്ടു; സൂപ്പര്‍ സ്പിന്നറെ ഇന്ത്യ ഉള്‍പ്പെടുത്തി

ട്വന്റി20 ലോക കപ്പിലെ അതിനിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ടോസില്ല. നാണയ ഭാഗ്യം ലഭിച്ച അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്.

ഇന്ത്യന്‍ ടീമില്‍ രണ്ട് സുപ്രധാന മാറ്റങ്ങളുണ്ട്. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന് ആദ്യമായി അവസരം നല്‍കി. ഇഷാന്‍ കിഷന്റെ സ്ഥാനത്ത് സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി.

Read more

അഫ്ഗാന്‍ നിരയില്‍ മുജീബ് ഉര്‍ റഹ്‌മാനും വിരമിച്ച നായകന്‍ അസ്ഗര്‍ അഫ്ഗാനും ഇല്ല. ഷറഫൂദീന്‍ അഷ്‌റഫാണ് അസ്ഗറിന്റെ പകരക്കാരന്‍. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്ക് ജീവന്മരണ പോരാട്ടമാണ്. തോല്‍വി വഴങ്ങിയാല്‍ ഇന്ത്യ ലോക കപ്പില്‍ നിന്ന് പുറത്താകും.