ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് അതിനിര്ണായകം, രാജ്യങ്ങൾ ഉറ്റുനോക്കുന്നു; വിശദീകരിച്ച് ടോം മൂഡി, സഞ്ജുവടക്കം താരങ്ങൾ ജാഗ്രത പാലിക്കണം

ILT20, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പോലുള്ള ലീഗുകളിലെ ഒരു കളിക്കാരൻ്റെ പ്രകടനം 2024 ലെ ഐസിസി ടി 20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് പ്രധാനമാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി പറയുന്നു. വെസ്റ്റ് ഇൻഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും ആയിട്ടാണ് അടുത്ത ലോകകപ്പ് നടക്കുന്നത്.

ഉയർന്ന നിലവാരമുള്ള ക്രിക്കറ്റ് കളിക്കുന്ന മേൽപ്പറഞ്ഞ ഫ്രാഞ്ചൈസി ലീഗിലെ കളിക്കാരുടെ പ്രകടനം ഓരോ ടീമും പരിശോധിച്ചേക്കാമെന്ന് മുൻ താരം പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് ടോം മൂഡി പറഞ്ഞത് ഇങ്ങനെയാണ്: “ഐപിഎൽ (മാർച്ച്-മെയ് മാസങ്ങളിലാണ് നടകുന്നത്) എന്നത് ശ്രദ്ധിക്കണം. ലോകകപ്പ് ടീമിലിടം നേടാനോ എങ്കിൽ ഉറപ്പായിട്ടും ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തണം. അല്ലെങ്കിൽ ടീമുകൾ പരിഗണിക്കാൻ സാധ്യതകൾ കുറവാണ്.” മുൻ താരം പറഞ്ഞു.

“നിങ്ങൾ റൺസ് നേടുകയും വിക്കറ്റ് വീഴ്ത്തുകയും സ്ഥിരത കാണിക്കുകയും ചെയ്യുന്നുവെങ്കിൽ, സെലക്ഷൻ ടേബിളിന് ചുറ്റുമുള്ള ആ അന്തിമ തീരുമാനങ്ങൾ വരുമ്പോൾ ഒരു വ്യക്തിയെന്ന നിലയിൽ അത് നിങ്ങളെ ഒരു നല്ല സ്ഥാനത്ത് എത്തിക്കുന്നു. അത്തരത്തിലുള്ള ആത്മവിശ്വാസത്തോടെ തുടരാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. ” അദ്ദേഹം കൂട്ടിച്ചേർത്തു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക പോലെയുള്ള ഒരു സാധാരണ ക്രിക്കറ്റ് വേദിയിലേക്ക് ടീമുകളും കളിക്കാരും വേഗത്തിൽ പൊരുത്തപ്പെടേണ്ടിവരുമെന്ന് 58 കാരനായ അദ്ദേഹം നിർദ്ദേശിച്ചു. അതേസമയം, കരീബിയൻ രാജ്യത്തിലെ സാഹചര്യങ്ങൾ കളിക്കാർക്ക് പരിചിതമാണെന്ന് അദ്ദേഹം സമ്മതിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം