കോഹ്‌ലിയെ മറികടക്കാന്‍ ആ രണ്ട് താരങ്ങള്‍ക്ക് കഴിയും, അവര്‍ക്കേ കഴിയൂ: കമ്രാന്‍ അക്മല്‍

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്ന വിരാട് കോഹ്‌ലിയെ മറികടക്കാന്‍ കെല്‍പ്പുള്ള രണ്ട് താരങ്ങളെ ചൂണ്ടിക്കാട്ടി പാക് മുന്‍ താരം കമ്രാന്‍ അക്മല്‍. പാക് സൂപ്പര്‍ ബാറ്റര്‍ ബാബര്‍ അസമിനും ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും കോഹ്‌ലിയെ മറികടക്കാന്‍ കഴിയുമെന്ന് കമ്രാന്‍ അക്മല്‍ പറഞ്ഞു. 35-കാരനായ കോഹ്‌ലി അടുത്തിടെ തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടി മുന്‍ റെക്കോര്‍ഡ് ഉടമയായ സച്ചിനെ (49) മറികടന്നിരുന്നു.

ഒരു ടോപ്പ് ഓര്‍ഡറിന് മാത്രമേ കോഹ്ലിയുടെ നമ്പറുകള്‍ തൊടാന്‍ കഴിയൂ. വിരാടിനുമുന്നില്‍ പോകാന്‍ കഴിയുന്ന ബാബര്‍ അസം നമുക്കുണ്ട്. ഇന്ത്യയ്ക്ക് ശുഭ്മാന്‍ ഗില്ലുണ്ട്. മധ്യനിരയില്‍ ആര്‍ക്കും ഇതിനൊരു ചാന്‍സില്ല- കമ്രാന്‍ അക്മല്‍ പറഞ്ഞു.

അതിനിടെ പാകിസ്ഥാന്റെ വിനാശകരമായ ലോകകപ്പിന് ശേഷം കഴിഞ്ഞ ദിവസം  ബാബര്‍ പാക് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഷാന്‍ മസൂദ് ടെസ്റ്റ് ടീമിനെ നയിക്കും.

ലേകകപ്പില്‍ കളിച്ച ഒമ്പത് ഗ്രൂപ്പ് മത്സരങ്ങളില്‍ അഞ്ചും തോറ്റാണ് പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായത്. ബാറ്റിംഗിലും കാര്യമായി തിളങ്ങാന്‍ ബാബറിനായിരുന്നില്ല.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര