ഹൃദയരോഗത്തിന് മരുന്ന് കഴിക്കുന്നവർ ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കാണരുത്, നിങ്ങളുടെ മരുന്ന് ഫലം ചെയ്യില്ല; ഇജ്ജാതി ത്രില്ലറുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഓരോ മത്സരങ്ങളും കഴിയുംതോറും ഏത് മത്സരത്തിനാണ് കൂടുതൽ ആവേശകരമെന്ന് പറയാൻ കഴിയാത്ത അത്ര നല്ല രീതിയിലാണ് ഓരോ മത്സരങ്ങളും പുരോഗമിക്കുന്നത്. ഒരിക്കലും ജയിക്കില്ല എന്നൊക്കെ വിചാരിച്ച് ടി.വി ഓഫ് ചെയ്ത് മടങ്ങുമ്പോൾ ആയിരിക്കും ട്വിആസ്റ് സംഭവിക്കുന്നത്.

ഗുജറാത്ത്- കൊൽക്കത്ത പോരാട്ടം, റിങ്കു സിംഗ് അവസാന ഓവറിൽ 29 റൺസെടുത്ത് ടീമിനെ ജയിപ്പിച്ചു. കൊൽക്കത്തയുടെ കടുത്ത ആരാധകർക്ക് പോലും ചിന്തിക്കാൻ സാദ്ധ്യതയില്ലാത്ത ഫലം ആയിരുന്നു അതെങ്കിൽ ലക്നൗ- ബാംഗ്ലൂർ മത്സരത്തിൽ അവസാനം വരെ ജയപരാജയങ്ങൾ മാറി മാറി വന്നിട്ട് അവസാനം ലക്നൗ ജയം സ്വന്തമാക്കി. ഇന്നലെ നടന്ന മുംബൈ- ഡൽഹി പോരാട്ടത്തിൽ അവസാന പന്തിൽ 2 റൺസ് വേണ്ടപ്പോൾ സമ്മർദ്ദത്തെ അതിജീവിച്ചാണ് മുംബൈയും ലക്‌ഷ്യം കീഴടക്കിയത്. ഇപ്പോൾ കഴിഞ്ഞ ചെന്നൈ- രാജസ്ഥാൻ മത്സരത്തിലാകട്ടെ അവസാന 2 ഓവറുകൾ 40 റൺസ് വേണ്ടിയിട്ടും അവസാന പന്ത് വരെ കളിയിൽ ജീവൻ നിലനിർത്താൻ ടീമിനായി.

ഇത്ര കാലം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണുകളിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവങ്ങളാണ് ആരാധകർക്ക് ഈ സീസൺ നൽകുന്നത്. “ഹൃദയരോഗത്തിന് മരുന്ന് കഴിക്കുന്നവർ ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ കാണരുത്” എന്നുൾപ്പടെ ആളുകൾ പരസ്യമായി അപായ സൂചനകൾ നൽകുന്നുണ്ട്.

Read more

വാശിയേറിയ മത്സരങ്ങൾക്ക് ഒടുവിലാണ് ഇഷ്ട ടീം തോൽക്കുന്നതിൽ അത് ക്രിക്കറ്റ് ഫാൻസ്‌ സഹിക്കും, പക്ഷെ വാശി വേണമെന്ന് മാത്രം.