Ipl

അവന്റെ ജീവിതകഥ അറിയാവുന്നവർക്ക് അറിയാം അവൻ നേടിയ നേട്ടങ്ങളുടെ വലിപ്പം, പവലിന്റെ കഥ വെളിപ്പെടുത്തി ഇയാൻ ബിഷപ്പ്

മുൻ വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ ഇയാൻ ബിഷപ്പ് ഡൽഹി ക്യാപിറ്റൽസ് (ഡിസി) ബാറ്റർ റോവ്മാൻ പവലിനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കഥ വിവരിച്ചു. പവൽ സെക്കൻഡറി സ്‌കൂളിൽ പഠിക്കുമ്പോൾ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുമെന്ന് റോവ്മാൻ അമ്മയ്ക്ക് വാക്ക് നൽകിയിരുന്നതായി ബിഷപ്പ് ഓർത്തു.

വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022ലെ 41-ാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആർ) 147 റൺസ് പിന്തുടരാൻ ഡിസിയെ മത്സരം വിജയിക്കാൻ സഹായിച്ചത് 16 പന്തിൽ 33* എന്ന നിർണായക റോൾ ചെയ്ത റോവ്മാന്റെ മികവിലാണ്.

” ആർക്കെങ്കിലും 10 മിനിറ്റ് മാറ്റിവെക്കാൻ അവസരമുണ്ടെങ്കിൽ, പോയി റോവ്മാൻ പവലിന്റെ ജീവിതകഥ കാണുക -യൂട്യൂബിലെ -ലെ ഒരു വീഡിയോയാണ് . ഈ പയ്യൻ ഐപിഎലിൽ മികവ് തെളിയിക്കുന്നതിൽ ഞാനുൾപ്പെടെ പലരും സന്തോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാൻ വഴിയില്ല . അവൻ അളിയാ ദാരിദ്ര്യത്തിൽ നിന്നാണ് വരുന്നത് . താൻ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുമെന്ന് അവൻ അമ്മയോട് വാഗ്ദാനം ചെയ്തു. അതിനായി അവൻ ആ സ്വപ്നം നിറവേറ്റുന്നു, പ്രചോദനം ആകേണ്ട കഥ.”

ജമൈക്കയിലെ ഓൾഡ് ഹാർബറിലെ ബാനിസ്റ്റർ ജില്ലയിൽ ജനിച്ച പവൽ, അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പം ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ടു. 2020-ൽ കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ) നിർമ്മിച്ച ഒരു ഡോക്യുമെന്ററി അദ്ദേഹത്തിന്റെ വൈകാരികമായ കഥ വിവരിക്കുന്നത് .

“വെസ്റ്റിൻഡീസിൽ ആദിൽ റഷീദിനും മൊയീൻ അലിക്കുമെതിരെ അദ്ദേഹം നേടിയ സെഞ്ചുറിയെക്കുറിച്ച് ഞാൻ ഓർക്കും . അവൻ വളരെയധികം മെച്ചപ്പെട്ടു, സീമിനെതിരെ വളരെ മികച്ചവനാണ്, മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.” ബിഷപ്പ് പറഞ്ഞു നിർത്തി.

സീസണിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച പവൽ ഫോമിലെത്തിയത് ഡൽഹിക്ക് ആശ്വാസമാണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി