അടിവാരത്ത് നിൽക്കുന്ന ടീമിന്റെ അടുത്ത് നിന്ന് തോൽവി വാങ്ങുമെന്ന് പറഞ്ഞവരുടെ അടുത്ത് ഇത് ബാംഗ്ലൂർ അല്ല ടീം എന്ന് പറയുക ആയിരുന്നു ചെന്നൈ, ഈ ടീമിനെ ചെപ്പോക്കിൽ തോൽപ്പിക്കുക പ്രയാസം

ചെന്നൈ സൂപ്പർ കിംഗ്സ് അടിവാരം കാരായ ഡൽഹിക്ക് എതിരെ സ്വാഭാവികമായും അവരുടെ തട്ടകത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോൾ തന്നെ ജയിച്ചു എന്ന് പറയാം. ബാറ്റിങിനിറങ്ങിയ ആദ്യബോളിൽ മുതൽ ഇതൊരു ബൗളിങ് അനുകൂല വിക്കറ്റാണെന്ന് കോൺവെയുടെ ബോഡി ലാംഗ്വേജിലൂടെ മനസിലായി. ഒരു ബോളും മിഡിൽ ചെയ്യാൻ കഴിയാതെ തുടക്കത്തിൽ തന്നെ മടങ്ങുന്നു ഡൽഹിയുടെ മികച്ച സ്പിന്നേഴിനെതിരേ സ്കോർ കണ്ടെത്താൻ വിഷമിക്കുന്ന ചെന്നൈ ബാറ്റിങ് നിരയിൽ ചെറിയ സ്കോറുകൾ നേടി.

പിന്നാലെ മോയിൻ അലി ഗെയ്ക്വാദ് മടങ്ങുന്നു രഹാനെയ്ക്കും അധികം മുന്നോട്ടു പോകാൻ കഴിയുന്നില്ല
ശിവം ദുബെ തൻ്റെ സ്ഥിരം ശൈലിയിൽ പെട്ടെന്ന് 25 റൺസ് നേടി മടങ്ങുന്നു.പിന്നീട് അമ്പാട്ടി റായ്ഡുവും ലാസ്റ്റ് ഓവറിൽ ജഡേജയും ക്യാപ്റ്റൻ ധോണിയും ഔട്ടാകുന്നു. ദീപക് ചഹാർ തുഷാർ ദേശ് പാണ്ഡെയും വരെ ഇറങ്ങുന്നു 167 എന്ന സുരക്ഷിതമല്ലാത്ത സ്കോറിൽ ചെന്നൈയെ ഒതുക്കി ഡൽഹിക്ക് ജയിക്കാമെന്ന അവസ്ഥയിൽ എത്തിച്ചു കൊടുക്കുന്നു ബൗളിങ് വിഭാഗം.

ഇത്രയും വിശദമായി പറഞ്ഞത് ചെന്നൈ ബാറ്റിങ് നിരയുടെ 8 പേരെ ഔട്ടാക്കാൻ സാധിച്ച ടീം ഡൽഹി മാത്രമാണ്.ഡൽഹി ബാറ്റിങിൽ വാർണ്ണർ ദീപക് ചഹാറിൻ്റെ ആദ്യ ഓവറിൽ വീണു.സാൾട്ട് മാർഷൽ സഖ്യം അധികം നീണ്ടുനിന്നില്ല ദീപക് ചഹാറിനേ അറ്റാക്ക് ചെയ്യാനുള്ള ശ്രമത്തിൽ ക്യാച്ച് നൽകി മടങ്ങി മിച്ചൽ മാർഷ് റണ്ണൗട്ട് പിന്നീട് റോസ്സോവ് മനീഷ് പാണ്ഡെ സഖ്യം ടീമിനേ മുന്നോട്ടു നയിക്കുന്നു.ചെന്നൈ സ്പിന്നേഴിനേ വിക്കറ്റ് നഷ്ടം കൂടാതെ നേരിടാൻ ഡൽഹിക്ക് കഴിഞ്ഞു എന്നുപറയാം.

ജഡേജ മാത്രം ഒരു വിക്കറ്റ് വീഴ്ത്തിറോസ്സോവ് മടങ്ങിയതോടെ ഡൽഹി തോൽക്കുമെന്ന നിലയിലേക്ക്
പതിയെ പതിയെ അടുത്തു പതിരാനയേ അറ്റാക്ക് ചെയ്യാനുള്ള ശ്രമത്തിൽ മനീഷ് പാണ്ഡെ എൽ.ബി ഡബ്ല്യൂ ,
പിന്നീട് അക്സർ പട്ടേൽ പതിവ് രീതിയിൽ ബാറ്റ് ചെയ്തു തോൽവിയുടെ ഭാരം കുറയ്ക്കുന്നു ഔട്ടാകുന്നു
27 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സ് വിജയിക്കുന്നു.

കഴിഞ്ഞ ദിവസം ഡൽഹി ബാംഗ്ലൂർ തോൽവി വഴങ്ങുന്ന കാഴ്ച കണ്ട ക്രിക്കറ്റ് ലോകം ചെന്നൈ സൂപ്പർ കിംഗ്സിനെ ഡൽഹി വീഴ്ത്തുമോ എന്ന കൗതുകത്തിലായിരുന്നു. അടിവാരംകാരുടെ തല്ലു വാങ്ങാൻ വീണ്ടും മെയ് 20 ന് അവസരമുണ്ടെന്നു പറഞ്ഞു ചെന്നൈ ഒഴിവായി .രണ്ടു മത്സരങ്ങൾ ശേഷിക്കെ ചെന്നൈ പ്ലേയോഫ് സാധ്യത നിലനിർത്തി 15 പോയൻ്റ് നേടി ഗുജറാത്തിനു പിന്നിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു ഇനിയുള്ള ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ കളി കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി മെയ് 12 നും അവസാന കളി ഡൽഹി ക്യാപ്പിറ്റൽസിനോടും .

ഐപിഎൽ മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ക്വാളിഫയർ – എലിമിനേറ്റർ മത്സരങ്ങൾ
ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലും ക്വാളിഫയർ 2-ഫൈനൽ മത്സരങ്ങൾ അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലും നടക്കും.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ