RR VS GT: കൊച്ചുചെറുക്കൻ അല്ലേ എന്ന് പറഞ്ഞ് ബെഞ്ചിൽ ഇരുത്തിയവന്മാർ വന്നു കാണ്; ഗുജറാത്തിനെതിരെ 14 കാരന്റെ വക ആൽത്തറ പൂരം

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെടിക്കെട്ട് പ്രകടനവുമായി 14 കാരൻ വൈഭവ് സുര്യവൻഷി. 30 പന്തുകളിൽ നിന്നായി 7 ഫോറും 10 സിക്‌സും അടക്കം 94* റൺസാണ് താരം നേടിയത്. ഐപിഎലിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും താരം സ്വന്തമാക്കി. കൂടാതെ വെടിക്കെട്ട് പ്രകടനവുമായി യശസ്‌വി ജയ്‌സ്വാൾ (45*) റൺസും നേടി. 9 ഓവർ പൂർത്തിയാകുന്നതിനു മുൻപ് തന്നെ സ്കോർ 120 രാജസ്ഥാൻ കടത്തി.

ഇപ്പോൾ നടക്കുന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസ് ബാറ്റ്‌സ്മാന്മാർ കാഴ്ച്ച വെച്ചത്. ശുഭ്മാൻ ഗിൽ 50 പന്തുകളിൽ നിന്നായി 5 ഫോറും 4 സിക്‌സും അടക്കം 84 റൺസ് നേടി. കൂടാതെ ജോസ് ബട്ലർ 26 പന്തിൽ 3 ഫോറും 4 സിക്‌സും അടക്കം 50 റൺസ് നേടി. ബോളിങ്ങിൽ രാജസ്ഥാൻ താരങ്ങൾ മോശമായ പ്രകടനമാണ് കാഴ്ച്ച വെച്ചത്.

മഹീഷ് തീക്ഷണ 4 ഓവറിൽ 35 റൺസ് വഴങ്ങി 2 വിക്കറ്റുകൾ സ്വാന്തമാക്കി. ജോഫ്രാ ആർച്ചർ 4 ഓവറിൽ 49 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. സന്ദീപ് ശർമ്മ 4 ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

Read more