Ipl

ഭാഗ്യമാണെന്ന് പറയുന്നവർ അത് മനസിലാക്കുന്നില്ല, ഗുജറാത്തിനറിയാം എങ്ങനെ മത്സരം ജയിക്കണം എന്ന്- പാർഥിവ് പട്ടേൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) 2022-ൽ ഗുജറാത്ത് ടൈറ്റൻസിനെ പോയിന്റ് പട്ടികയിൽ മുൻനിരയിലെത്തിക്കാൻ  സഹായിച്ചത് വിവിധ സാഹചര്യങ്ങളിൽ ഉയർന്ന് വന്ന വ്യത്യസ്ത മാച്ച് വിന്നർമാരുടെ ആവിർഭാവമാണെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ പറയുന്നു . ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം വെറും ഒരു മത്സരമാണ് സീസണിൽ പരാജയപ്പെട്ടത്.

ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, രാഹുൽ ടെവാട്ടിയ, ഡേവിഡ് മില്ലർ എന്നിവരെല്ലാം പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ സഹായിച്ചിട്ടുണ്ട് , അതേസമയം ബൗളിംഗ് ഡിപ്പാർട്ട്‌മെന്റ് ആകട്ടെ നല്ല സ്ഥിരത പുലർത്തുന്നു . പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്), ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) എന്നിവർക്ക് എതിരെ ഒരു സാധ്യതയും കല്പിക്കപെടാത്ത ഘട്ടത്തിൽ നിന്നും ടീം ഉയർന്ന് വന്നു.

“ഏത് സാഹചര്യത്തിലും വിജയിക്കാനുള്ള വഴികൾ കണ്ടെത്തുന്നത് ഇപ്പോൾ ജിടിയുടെ ഒരു പ്രത്യേകതയാണ്. ചില ആളുകൾ അവർ ഭാഗ്യത്തിനാണ് ജയിക്കുന്നതെന്ന് പറഞ്ഞേക്കാം, പക്ഷേ മത്സരം നല്ല രീതിയിൽ ഫിനിഷ് ചെയ്യുന്നത് ഒരു കലയാണ്. ജിടിക്ക് വേണ്ടി ഒരാൾ അല്ലെങ്കിൽ മറ്റാരെങ്കിലും റോൾ ഭംഗി ആയി ചെയ്യുന്നു.”

” ഗുജറാത്ത് ടീമിൽ മാറ്റങ്ങൾ ഒന്നും കൊണ്ടുവരേണ്ട ആവശ്യം ഇല്ല . പാണ്ഡ്യ ബൗളിംഗ് തുടങ്ങുന്നത് വരെ വെയ്ഡിന് ടീമിന് പുറത്തിരിക്കേണ്ടി വരും. അതുവരെ സാഹ തന്നെയായിരിക്കും അവരുടെ ഓപ്ഷൻ.”

സീസണിൽ ഏറ്റവും മോശം ടീം എന്ന വിലയിരുത്തലോടെയാണ് ഗുജറാത്ത് സീസൺ ആരംഭിച്ചത്. എന്നാൽ വ്യക്തികത മികവിൽ അവർ പല മത്സരങ്ങളും ജയിച്ചു. മുന്നേറ്റ നിരയിൽ ഗിൽ ഒഴികെ ആർക്കും സ്ഥിരത ഇല്ലാത്തത് മാത്രമാണ് ഗുജറാത്തിനെ വളക്കുന്ന കാര്യം.

ഇന്ന് നടക്കുന്ന മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈടെരബാദാണ് ഗുജറാത്തിന്റെ എതിരാളികൾ. സീസണിലെ ആദ്യ ഏറ്റുമുട്ടലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു . 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.1ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുക ആയിരുന്നു . അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെയും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും നിക്കോളാസ് പുരാന്‍റെയും ബാറ്റിംഗ് മികവിലാണ് ഹൈദരാബാദ് ജയിച്ച് കയറിയത്. ഇതിന് പകരം വീട്ടാൻ പറ്റിയ അവസരമാണ് ഗുജറാത്തിന് ഇന്ന് ലഭിച്ചിരിക്കുന്നത്.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും