ലോക ക്രിക്കറ്റിലെ മൂന്ന് ബെസ്റ്റ് ബാറ്റര്‍മാര്‍: തിരഞ്ഞെടുത്ത് ഹര്‍ഭജന്‍

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റര്‍മാരെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ സ്പിന്നിംഗ് ഇതിഹാസം ഹര്‍ഭജന്‍ സിംഗ്. ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ സൂപ്പര്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും തഴഞ്ഞ ഹര്‍ഭജന്‍ തന്റെ പട്ടികയില്‍ ഒരു ഇന്ത്യക്കാരനെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്, വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ എന്നിവരെയാണ് ഹര്‍ഭജന്‍ തന്റെ ടോപ് ത്രീ ബാറ്റര്‍മാരായി തിരഞ്ഞെടുത്തത്.

സച്ചിന്‍, കാലിസ്, ലാറ എന്നിവര്‍ 1990-കളിലും 2000-കളിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിച്ചവരാണ്. ഓരോരുത്തരും ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ 10,000 റണ്‍സ് നേട്ടം പിന്നിട്ടിട്ടുണ്ട്.

15,921 ടെസ്റ്റ് റണ്‍സും 18,426 ഏകദിന റണ്‍സും നേടിയാണ് സച്ചിന്‍ തന്റെ 24 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസിനായി 11,953 ടെസ്റ്റ് റണ്‍സും 10,405 ഏകദിന റണ്‍സും ലാറ നേടിയിട്ടുണ്ട്. 13,289 ടെസ്റ്റ് റണ്‍സും 11,579 ഏകദിന റണ്‍സും നേടിയ കാലിസ് 292 ടെസ്റ്റ് വിക്കറ്റുകളും 273 ഏകദിന വിക്കറ്റുകളും നേടിയ താരമാണ്.

Read more