തിലകിന് അര്‍ദ്ധ സെഞ്ച്വറി നിഷേധിച്ച സംഭവം: ഹാര്‍ദിക്കിനെ പിന്തുണച്ച് ഹര്‍ഷ ഭോഗ്ലെ, മറുപടിയുമായി ഡിവില്ലിയേഴ്‌സും

യുവതാരം തിലക് വര്‍മ്മയ്ക്ക് അര്‍ദ്ധ സെഞ്ച്വറി നിഷേധിച്ച സംഭവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണച്ച് ഹര്‍ഷ ഭോഗ്ലെ. ഇത്തരം ചര്‍ച്ചകള്‍ കണ്ടിട്ട് ആശ്ചര്യം തോന്നുന്നെന്നും ടി20 ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി എന്നത് വലിയ നേട്ടമല്ലെന്നും ഭോഗ്ലെ ട്വിറ്ററില്‍ കുറിച്ചു.

തിലക് വര്‍മയ്ക്ക് അര്‍ദ്ധ സെഞ്ച്വറി നഷ്ടമായതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആശ്ചര്യമാണ് ഉണ്ടാക്കുന്നത്. ടി20 ക്രിക്കറ്റില്‍ നാഴികക്കല്ലുകളില്ല. അപൂര്‍വമായി ലഭിക്കുന്ന സെഞ്ചുറികള്‍ മാത്രമാണ് നാഴികക്കല്ലുകള്‍. അര്‍ധസെഞ്ചുറി ഒരു നാഴികല്ലാണെന്ന് പറയരുത്.

ടീമായി കളിക്കുന്ന കായികയിനങ്ങളെടുത്താല്‍ ഓരോ താരങ്ങളും വ്യക്തികത നേട്ടങ്ങളിള്‍ ശ്രദ്ധാലുക്കളാണ്. ടി20 ക്രിക്കറ്റില്‍ രേഖപ്പെടുത്തണമെന്ന് പോലുമില്ല. വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയെന്നുള്ളതാണ് പ്രധാനം- ഭോഗ്ലെ പറഞ്ഞു.

ഭോഗ്ലെയുടെ അഭിപ്രായത്തെ പിന്തുണച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡി വില്ലിയേഴ്സ് രംഗത്തെത്തി. ‘നന്ദി, ആരെങ്കിലും ഒരാളിത് പറഞ്ഞല്ലോ’ എന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ കമന്റ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ