Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

സിക്‌സടിക്കടാ.. രോഹിത്തിനെ പ്രകോപിപ്പിച്ച് ഓസീസ് നായകന്‍

, 11:42 am

മെല്‍ബണ്‍ ടെസ്റ്റ് ഇന്ത്യന്‍ താരം രോഹിത്ത് ശര്‍മ്മയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. വിദേശ പിച്ചില്‍ കളി മറക്കുന്ന താരം എന്ന ചീത്തപ്പേര് കഴുകി കളയാന്‍ രോഹിത്തിന് മെല്‍ബണില്‍ മികച്ച പ്രകടനം കൂടിയേ തീരൂ. അര്‍ധ സെഞ്ച്വറിയുമായി രോഹിത്ത് കുതിക്കുമ്പോള്‍ താരത്തിന്റെ ആരാധകര്‍ ആശ്വാസത്തിന്റെ നേടുവീര്‍പ്പിടുകയാണ്.

അതെസമയം മത്സരത്തില്‍ ഓസീസ് നായകന്‍ ടിം പെയ്ന്‍ രോഹിത്തിനെ നിരന്തരമായി പ്രകോപിപ്പിക്കുന്ന കാഴ്ച്ചകള്‍ പുറത്ത് വന്നിട്ടുണ്ട്. മെല്‍ബണില്‍ രോഹിത്ത് സിക്‌സ് നേടിയാല്‍ താന്‍ മുംബൈയിലേക്ക് മാറുമെന്നാണ് പെയ്ന്‍ രോഹിത്തിനെ പരിഹസിക്കുന്നത്. സ്റ്റംമ്പ് മൈക്ക് ഇക്കാര്യം കൃത്യമായി പിടിച്ചെടുത്തിട്ടുണ്ട്.

രോഹിത്തിന്റെ കളിയിലെ നിയന്ത്രണം നഷ്ടമാകാന്‍ നിരന്തരമായ പരിഹാസങ്ങളാണ് വിക്കറ്റിന് തൊട്ട് പിന്നില്‍ നിന്ന് പെയ്ന്‍ തൊടുത്ത് വിടുന്നത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് രോഹിത്തിന്റെ ബാറ്റിംഗ്. കളിയില്‍ പൂര്‍ണ്ണ ശ്രദ്ധയിലൂന്നി പന്തുകള്‍ പ്രതിരോധിക്കുന്നതിലുളള തിരക്കിലാണ് ഇന്ത്യന്‍ താരം.

മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് മുന്നേറുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ദിവസം ഇന്ത്യ അഞ്ചിന് 419 റണ്‍സ് എന്ന നിലയിലാണ്. 53 റണ്‍സുമായി രോഹിത്തും 33 റണ്‍സുമായി പന്തുമാണ് ക്രീസില്‍.

Advertisement