കാലം ബംഗ്ലാദേശിനോട് ചോദിച്ചു തുടങ്ങി, നാണംകെട്ട് പുറത്തായി മുഷ്ഫിഖുര്‍ റഹീം- വീഡിയോ വൈറല്‍

മിര്‍പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിചിത്രമായ രീതിയില്‍ പുറത്തായി ബംഗ്ലാദേശിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം. ബാറ്റില്‍നിന്ന് സ്റ്റംപിലേക്ക് നീങ്ങിയ ബോള്‍ കൈവെച്ച് തടഞ്ഞതിനാണ് താരത്തെ പുറത്താക്കിയത്.

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സിന്റെ 41-ാം ഓവറിലായിരുന്നു സംഭവം. 35 റണ്‍സ് എടുത്ത് ബാറ്റ് ചെയ്യുന്നതിനിടെ കൈല്‍ ജാമിസണിന്റെ പന്തില്‍ റഹീം പ്രതിരോധിക്കുകയായിരുന്നു. ബാറ്റില്‍ കൊണ്ട് വിക്കറ്റിലേക്ക് നീങ്ങിയ ബോള്‍ വലതുകൈ റഹീം വലതുകൈകൊണ്ട് തട്ടി മാറ്റുകയായിരുന്നു.

ന്യൂസിലന്‍ഡ് കളിക്കാര്‍ അപ്പീല്‍ ചെയ്തതോടെ രണ്ട് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരും ചര്‍ച്ച ചെയ്ത് താരത്തെ പവലിയനിലേക്ക് തിരിച്ചയച്ചു. ബാറ്റര്‍ ബോധപൂര്‍വം പന്ത് നിര്‍ത്തിയതാണെന്ന് തെളിഞ്ഞതോടെ മൂന്നാം അമ്പയര്‍ മുഷ്ഫിഖറിനെ ‘ഫീല്‍ഡ് തടസ്സപ്പെടുത്തിയതിന്’ പുറത്താക്കുകയായിരുന്നു.

ഇതോടെ ഫീല്‍ഡ് തടസ്സപ്പെടുത്തിയതിന് പുറത്തായ ആദ്യത്തെ ബംഗ്ലാദേശ് ബാറ്റര്‍ എന്ന റെക്കോര്‍ഡ് റഹീം സ്വയം നേടിയെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന നിലയിലാണ്. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ജയിച്ചിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ