ബഞ്ചിൽ ഇരുന്ന് മടുത്തു, ഒടുവിൽ സൂപ്പർ താരങ്ങൾക്ക് അവസരം; ഇന്നത്തെ ടീമിൽ ഈ രണ്ട് പേർക്ക് അവസരം

സൗത്ത് ആഫ്രിക്ക തോറ്റതോടെ ഇന്ത്യക്ക് സമ്മർദമില്ലാതെ ഇന്നത്തെ മത്സരത്തിൽ കളിക്കാം എന്നതാണ് ഏറ്റവും വലിയപൊസിറ്റീവ്. ജയിച്ചാൽ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിക്കാം എങ്കിൽ തോറ്റാൽ രണ്ടാം സ്ഥാനക്കാരി സെമിയിൽ കിവീസിനെ നേരിടേണ്ട അവസ്ഥ വരും. അത് ഒഴിവാക്കാൻ ഇന്ന് ജയിക്കാൻ തന്നെ ആയിരിക്കും ഇന്ത്യ ശ്രമിക്കുക. ” തമ്മിൽ ഭേദനം തൊമ്മൻ” എന്ന രീതിയിൽ ഇംഗ്ലണ്ട് ആയിരിക്കും ഇന്ത്യക്ക് കുറെ കൂടി എളുപ്പം.

പാകിസ്താനെ തോൽപ്പിച്ച് ഈ ലോകകപ്പിൽ വലിയ ട്വിസ്റ്റ് കൊണ്ടുവന്ന സിംബാവേ ടീമിനെ ഒരിക്കലും എഴുതി തല്ലാൻ സാധിക്കില്ല. തങ്ങളുടേ ദിവസം ഇതഃ ടീമിനെയും അവർക്ക് തോൽപ്പിക്കാൻ പറ്റും. എന്തിരുന്നാലും ഇന്ത്യ ആത്മവിശ്വാസത്തിൽ തന്നെയാണ്. സെമിക്ക്ക് മുമ്പ് തങ്ങളുടെ ടീമിൽ അവസരം കിട്ടാതെ ബഞ്ചിൽ ഇരിക്കുന്ന താരങ്ങൾക് അവർ അവസരം നൽകിയേക്കാം. അതിലേറ്റവും പ്രധാനി പന്താണ്. കാർത്തിക്കിന് പകരം പന്ത് ടീമിലെത്തണം എന്നാണ് അഭിപ്രായം ആരാധകർ പറയുന്നത്.

Read more

ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ മുമ്പും നല്ല അരീതിയിൽ കളിച്ചിട്ടുള്ള താരം ടീമിലെത്തണം എന്നും ഒരു മത്സരത്തിൽ എങ്കിലും അവസരം കൊടുക്കണം എന്നും ആരാധകർ പറയുന്നു. അതുപോലെ തന്നെ അശ്വിൻ പകരം ചഹൽ ടീമിലെത്തണം എന്ന ആവശ്യവും ശക്തമാണ്. അശ്വിൻ റൺസ് അധികം വഴങ്ങുന്നില്ലെങ്കിലും വിക്കറ്റ് നേടുന്നില്ല.. എന്നാൽ ബാറ്റിംഗിൽ നല്ല സമ്പന്ന നൽകുന്നുമുണ്ട്. എന്തായാലും അത്ര പ്രാധാന്യം ഇല്ലാത്ത മത്സരം ആയതിനാൽ തന്നെ താരം ടീമിൽ വേണം എന്ന ആവശ്യം ശക്തിയിട്ടില്ല.