ഒരു ക്യാച്ച് എടുക്കാൻ നോക്കിയതാണ് നാല് പല്ലുകൾ പോയി കിട്ടി ആ അവസ്ഥയിലാണ് ചാമിക കരുണരത്‌ന . പരിക്കുകൾ കായികരംഗത്തിന്റെ ഭാഗമാണ്. സമ്പർക്ക ഇനമല്ലാത്ത ക്രിക്കറ്റിൽ പോലും പരിക്കുകൾ വിരളമല്ല. ബുധനാഴ്ച നടന്ന ലങ്ക പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് അപൂർവ പരിക്ക് സംഭവിച്ചത്.
കാൻഡി ഫാൽക്കൺസും ഗാലെ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെ ഒരു ക്യാച്ച് എടുക്കുന്നതിനിടെ ശ്രീലങ്കൻ ഓൾറൗണ്ടർ ചാമിക കരുണരത്‌നെയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു. ഓഫ് സൈഡിൽ സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്നു ചാമിക, ക്യാച്ച് എടുക്കാൻ പുറകോട്ട് പോയി അത് എടുത്തെങ്കിലും പല്ലുകൾ നഷ്ടപ്പെട്ടു.
വേദനയോടെയാണ് അദ്ദേഹം വിക്കറ്റ് ആഘോഷിക്കരുതെന്ന് സഹതാരങ്ങളോട് ആവശ്യപ്പെട്ടത്.
കരുണരത്‌നെയെ ഗാലെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എന്തിരുന്നാലും അടുത്ത മത്സരങ്ങളിൽ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു എന്നതും ശ്രദ്ധിക്കേണ്ടതാണ്. മത്സരത്തിൽ ഫാൽക്കൺസ് അഞ്ച് റൺസിന് വിജയിച്ചു.