2024ലെ മികച്ച അഞ്ച് ടി20 ഫാസ്റ്റ് ബൗളർമാരുടെ തന്റെ പട്ടിക ആകാശ് ചോപ്ര വെളിപ്പെടുത്തി. ജസ്പ്രീത് ബുംറയെയും ഷഹീൻ ഷാ അഫ്രീദിയെയും മുൻ താരം തന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ചോപ്ര 10 ടി20 ഐകൾ( മത്സരങ്ങളുടെ എണ്ണം) ഒരു വ്യവസ്ഥയായി നിലനിർത്തി, എതിരാളികളുടെ ടീമുകളുടെ നിലവാരവും പരിഗണിച്ചാണ് ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. പാകിസ്ഥാൻ താരം ഹാരിസ് റൗഫ് ആണ് ലിസ്റ്റിൽ അഞ്ചാമത് .
“അവൻ ആണ് എന്റെ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് . ഇന്ത്യ, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവർക്കെതിരെ ഹാരിസ് റൗഫ് വിക്കറ്റ് വീഴ്ത്തി. 17 മത്സരങ്ങളിൽ നിന്ന് 19 ശരാശരിയിൽ 27 വിക്കറ്റുകളും ഒമ്പത് ശരാശരിയും അവനുണ്ട് ”അദ്ദേഹം പറഞ്ഞു. ന്യൂസിലൻഡിൻ്റെ ലോക്കി ഫെർഗൂസണാണ് നാലാം സ്ഥാനത്ത്. “ലോക്കി ഫെർഗൂസൺ നാലാം സ്ഥാനത്താണ്. 4.88 ഇക്കോണമിയിലും 9.25 ശരാശരിയിലും 10 മത്സരങ്ങൾ കളിച്ച അദ്ദേഹം 20 വിക്കറ്റ് വീഴ്ത്തി, ”ആകാശ് പറഞ്ഞു.
മതീശ പതിരണയും ലിസ്റ്റിൽ ഉണ്ട് “മൂന്നാം നമ്പറിൽ ഞാൻ മതീശ പതിരണയെ ചേർത്തു. 16 കളികളിൽ നിന്ന് 7.67 എന്ന എക്കോണമി റേറ്റിലും 13.25 ശരാശരിയിലും 28 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. പാകിസ്താന്റെ അബ്ബാസ് അഫ്രീദിയാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. “ഞാൻ ഷഹീൻ ഷാ അഫ്രീദിയെ ഉൾപ്പെടുത്തിയിട്ടില്ല, പക്ഷേ അബ്ബാസ് അഫ്രീദി എൻ്റെ പട്ടികയിലെ ഒരു ഭാഗമാണ്. 18 മത്സരങ്ങളിൽ നിന്ന് 8.5 ഇക്കോണമിയിലും 14.96 ശരാശരിയിലും 30 വിക്കറ്റുകൾ നേടിയ അദ്ദേഹം രണ്ടാം സ്ഥാനത്താണ്.
“അർഷ്ദീപ് സിംഗിനാണ് ഒന്നാം സ്ഥാനം. 18 മത്സരങ്ങളിൽ നിന്ന് 7.49 ശരാശരിയിലും 13.5 ശരാശരിയിലും 36 വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ് സിംഗ് എൻ്റെ ഒന്നാം നമ്പർ ആണ്. ഇന്ത്യക്ക് വേണ്ടി അദ്ദേഹം അതിഗംഭീര പ്രകടനമാണ് നടത്തിയത് ”ആകാശ് പറഞ്ഞു.
2024ൽ എട്ട് ടി20 മത്സരങ്ങൾ മാത്രം കളിച്ചതിനാലാണ് ജസ്പ്രീത് ബുംറയ്ക്ക് ഇടം നൽകാതിരുന്നതെന്ന് ആകാശ് ചോപ്ര പരാമർശിച്ചു. അതേസമയം പ്രധാന ടീമുകൾക്ക് എതിരെ തിളങ്ങാത്തത് കൊണ്ടാണ് അദ്ദേഹം അഫ്രീദിയെ പരിഗണിക്കാതിരുന്നത്.