ടോപ് മാൻ ടോപ് ക്‌നോക്ക് ചേട്ടാ, സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്സിന് പ്രശംസയുമായി ഇന്ത്യൻ സൂപ്പർതാരം; സംഭവം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സഞ്ജു സാംസൺ- സമീപകാലത്ത് ഇത്രയധികം ക്രിക്കറ്റ് ലോകത്ത് ചർച്ചയായ മറ്റൊരു പേര് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയാം. അയാളുടെ ഭാഗത്ത് നിന്ന് നല്ല പ്രകടനം ഉണ്ടായാലോ, മോശം പ്രകടനം ഉണ്ടായാലും എല്ലാം ആ വാർത്ത വലിയ രീതിയിൽ തന്നെ ചർച്ചയാകും. ഒരു മലയാളി ആയതിന്റേത് ആയ ഗുണവും ദോഷവും എല്ലാം സഞ്ജു സാംസണ് ഈ കാലഘത്തിൽ അനുഭവിച്ചിട്ടുണ്ട് എന്ന് പറയാം.

ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി യുടെ ഭാഗമായി അവസരം കിട്ടിയപ്പോൾ പോലും സഞ്ജുവിന് ബഞ്ചിൽ ആയിരുന്നു സ്ഥാനം. എന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. ഇപ്പോൾ നടക്കുന്ന ഇന്ത്യ ഡി- ഇന്ത്യ ബി പോരാട്ടത്തിൽ ശ്രേയസ് അയ്യരുടെ ടീമിൽ സഞ്ജുവിന് അവസരം കിട്ടുന്നു. അതിൽ അദ്ദേഹം ഏറെ നാളായി തന്റെ മേൽ ഉണ്ടായിരുന്ന ആ ശാപം അങ്ങോട്ട് കഴുകി കളഞ്ഞു. “കിട്ടുന്ന അവസരം നന്നായി ഉപയോഗിക്കുന്നില്ല” എന്ന ശാപം മാറ്റി തകർത്തടിച്ചിരിക്കുകയാണ്.

12 ബൗണ്ടറികളും 3 സിക്‌സും താരത്തിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. ഭാവിയിൽ ഇന്ത്യൻ ടീമിൽ സ്ഥിരമായി അവസരം കിട്ടണം എങ്കിൽ കിട്ടുന്ന അവസരം നന്നായി ഉപയോഗിച്ച മതിയാകു എന്ന ചിന്തയിൽ തന്നെ എത്തിയ സഞ്ജു എന്തായാലും പതിവ് ശൈലി വിടാതെ തന്നെ കളിച്ചു. ഒരേ സമയം ക്ലാസും മാസുമായി ചേർന്ന ഇന്നിങ്സിൽ താരം സ്പിന്നിനെയും പേസിനെയും ഒരുപോലെ ആക്രമിച്ചു.

എന്തായാലും സോഷ്യൽ മീഡിയയിൽ അഭിനന്ദനങൾ കിട്ടുമ്പോൾ സഞ്ജു സാംസൺ തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഇനിപ്പറയുന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് ഇട്ടു:

“വെളുത്ത ജേഴ്സിയും ചുവന്ന പന്തുമായി നല്ല സമയം..😊”

അദ്ദേഹത്തിന് മറുപടിയുമായി എത്തിയ ആളുകളിൽ പ്രമുഖൻ സൂര്യകുമാർ യാദവ് ആയിരുന്നു. താരം ഇങ്ങനെ കുറിച്ചു:

Top man Top knock🔥 #ചേട്ടാ

ഫീൽഡിൽ സഞ്ജുവുമായി നല്ല ബന്ധം പങ്കിടുന്ന താരങ്ങളിൽ ഒരാളാണ് സൂര്യകുമാർ.

Latest Stories

'ഒരു തെറ്റും ചെയ്തിട്ടില്ല', പി ശശിക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്; അൻവറിന് രൂക്ഷ വിമർശനം

'പൊലീസിന് ഒരു ദിവസം അവധി നല്‍കിയാല്‍ ഹിന്ദുക്കള്‍ അവരുടെ ശക്തി പ്രകടിപ്പിക്കും'; മുസ്ലീംങ്ങള്‍ക്കെതിരെ വീണ്ടും കൊലവിളിയുമായി ബിജെപി എംഎല്‍എ; വൈറലായി വിദ്വേഷ പ്രസംഗം

സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

'എഡിജിപിയെ മാറ്റില്ല'; അജിത്തിനെ കൈവിടാതെ മുഖ്യമന്ത്രി

മുലപ്പാല്‍ പോലും തന്നില്ലെന്ന് മകള്‍.. പൊന്നമ്മയോട് അകല്‍ച്ച കാണിച്ച സ്വന്തം മകള്‍; ജീവിതത്തിലെ അമ്മ വേഷം

മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ അമ്മ; തിളക്കമുള്ള അദ്ധ്യായത്തിന് തിരശ്ശീല വീണു; കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി

കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണി, പിന്നാലെ ബിജെപി എംഎല്‍എ ജയിലിലേക്ക്; ജാമ്യം നേടുന്നതിന് തൊട്ടുമുന്‍പ് പീഡന പരാതി, ജയിലിന്റെ മുന്നില്‍ നിന്ന് വീണ്ടും അറസ്റ്റില്‍

പാടാൻ കൊതിച്ചു പക്ഷെ..; പൊന്നമ്മ ജീവിച്ചുതീർത്ത അഭിനയം

നീ അന്ത പക്കം പോടാ, നീ ഇന്ത പക്കം പോടാ; ബംഗ്ലാദേശിന്റെ ഫീൽഡിങ് സെറ്റ് ചെയ്ത് ഋഷഭ് പന്ത്

'സിഖ് വികാരം വ്രണപ്പെടുത്തി'; രാഹുല്‍ ഗാന്ധിക്കെതിരെ യുപിയിലും ഡൽഹിയിലും കേസ്