ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളുടെ അവസാനഘട്ട റിഹേഴ്സൽ ഇന്ന് ആരംഭിക്കുന്നു. പരിശീലന അത്ര സന്തോഷമില്ലാത്ത റിസൾട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ ലക്‌ഷ്യം ജയം മാത്രം. ലോകകപ്പിന് മുമ്പ് ഇനി ഒരു തോൽവി ടീം താങ്ങില്ല. എന്തായാലും മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ബൗളിംഗ് തിരഞ്ഞെടുത്തു.
ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമ്മി കളിക്കുമെന്ന് വിചാരിച്ചെങ്കിലും അദ്ദേഹം ഇന്നും കളത്തിൽ ഇറങ്ങില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്താണ് അദ്ദേഹത്തെ ഇന്ന് കളത്തിൽ ഇറക്കാത്തത് എന്ന കാര്യത്തിൽ ഉത്തരമില്ല. എന്തിരുന്നാലും ഒരു പരിശീലന മത്സരം പോലും കളിക്കാതെ താരത്തെ ലോകകപ്പ് ടീമിൽ കളിപ്പിക്കുന്നത് എന്തിനാണെന്ന് ആരാധകർ ചോദിക്കുന്നു.
ഓസ്‌ട്രേലിയൻ ടീമിൽ വാർണർ, ആദം സാമ്പ, വേഡ്, തുടങ്ങിയവർ കളത്തിൽ ഇറങ്ങുന്നില്ല. വാർണർ അടുത്ത മത്സരത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ വെക്കുന്നത്,
ഇന്ത്യൻ ടീം: രാഹുൽ, വിരാട്, സൂര്യ, ഹാർദിക്, കാർത്തിക് (ഡബ്ല്യുകെ), അക്സർ, അശ്വിൻ, ഹർഷൽ, ഭുവി, അർഷ്ദീപ്.