ഇന്ധനം കുറവുള്ള വിമാനം തകരാറുള്ള എഞ്ചിൻ ഉപയോഗിച്ച്, ഹാർദിക്കിനെ ട്രോളി അമിത് മിശ്ര

ക്രിക്കറ്റിൽ ഉണ്ടായിരുന്ന കാലത്ത് തന്റെ ഗൂഗ്ലി ഉപയോഗിച്ച് ബാറ്റ്‌സ്മാന്മാരെ ഏറെ കുഴക്കിയ താരമാണ് അമിത് മിശ്ര. വിരമിച്ച ശേഷം ഇപ്പോൾ സോഷ്യൽ മീഡിയ വഴി തഗ് മറുപടികൾ കൊടുത്താണ് താരം വളരെ വൈകി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, ഇങ്ങോട്ട് ആക്രമിക്കാൻ വരുന്നവരുടെ സ്റ്റമ്പ് പൊളിക്കുന്ന മറുപടിയാണ് താരം കൊടുക്കുന്നത്. ഇന്നലെ നടന്ന മൂന്നാം ടി 20 ഐയിൽ വിജയ സ്‌കോറായി മാറിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോർഡിൽ ഇന്ത്യ 179 റൺസ് നേടിയതിന് ശേഷം മിശ്ര ഹാർദിക്ക് പാണ്ഡ്യയെക്കുറിച്ച് കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ഹാർദിക് 21 പന്തിൽ 4 ബൗണ്ടറികളോടെ 31 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണർമാരുടെ മികച്ച തുടക്കത്തിന് ശേഷം മധ്യ ഓവറുകളിൽ ഇന്ത്യയുടെ താളം തെറ്റുക ആയിരുന്നു. അവസാനം ഹാർദിക്കിന്റെ ഇന്നിങ്‌സാണ് 170 കടത്തിയത്.

31 റൺസ് നേടിയെങ്കിലും ഭാഗ്യം കൊണ്ട് കെട്ടിപ്പടുത്ത ഇന്നിങ്‌സായിരുന്നു അത്. താരത്തിന്റെ ക്യാച്ച് ഡേവിഡ് മില്ലർ നഷ്ടപ്പെടുത്തുകയും, ഇന്സൈഡ് എഡ്ജ് ഒകെ ബൗണ്ടറി പോവുകയും ചെയ്തു. ഇതിനുപിന്നാലെ ആയിരുന്നു മിശ്രയുടെ ട്വീറ്റ്.

“ഹാർദിക് പാണ്ഡ്യ ഇന്ന് വളരെ ഭാഗ്യവാനാണ്, ഇന്ധനം കുറവുള്ള വിമാനം, തകരാറുള്ള എഞ്ചിൻ ഉപയോഗിച്ച്, ഇടിമിന്നലിൽ ഉള്ളപ്പോഴും, സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കാൻ കഴിഞ്ഞു.”

ഹാർദിക്കിന്റെ ഭാഗ്യം കലർന്ന ഇന്നിംഗ്‌സിനെ മിശ്ര സാദൃശ്യപെടുത്തിയ രീതി സോഷ്യൽ മീഡിയയിൽ ചിരി പടർത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ