അഭിലാഷ് അബി
ഇന്നത്തെ ഏറ്റവും വലിയ ചർച്ച വേഗതയാണ്. 157 Kmph ൽ പന്തെറിഞ്ഞ ഉമ്രാൻ മാലിക്കും പുള്ളിയ്ക്ക് രണ്ട് കളികളിലായി വഴങ്ങേണ്ടി വന്ന 100 റൺസും ഒക്കെയാണ് വിഷയം .വേഗത മാത്രം കൊണ്ട് മികച്ച ബാറ്റ്സ്മാന്മാർക്കെതിരേ ഷോർട്ട് ഫോർമാറ്റിൽ സ്ഥിരമായി തിളങ്ങാനാകില്ല എന്നത് ഉമ്രാൻ്റെ 5 വിക്കറ്റ് നേട്ടത്തിൽ അയാൾക്കൊപ്പം തിളങ്ങി നിന്ന, ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ടെക്നിക്കലി ഏറ്റവും പൂർണനായ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ, സ്റ്റെയിനിൽ നിന്ന് എത്ര വേഗം അയാൾ പഠിച്ചെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും.ഫാസ്റ്റ് ബൗളിംഗ് ആരാധകരായ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ സ്വപ്നങ്ങൾ സത്യമാകുന്നത്.
മുനാഫ് പട്ടേൽ മുതൽ വരുൺ ആരോൺ വരെ പലരും വേഗത ,കൃത്യത ,വന്യത ,എല്ലാം ആദ്യാവസാനം നിലനിർത്താൻ കഴിയാതെ നിരാശയാണ് തന്നത്. വേഗതയുടെ പര്യായമായ അക്തറിന് പരിക്കും സ്വഭാവദൂഷ്യങ്ങളും ആക്ഷൻ ക്ളീൻ അല്ല എന്ന വിമർശനവും എല്ലാം കരിയറിൽ വില്ലനായി, ഫിറ്റ്നസിൻ്റെ പ്രശ്നങ്ങളാൽ ഒരോവറിൽ തന്നെ 155 മുതൽ 138 വരെ സ്പീഡ് ഡ്രോപ്പാക്കുകയും ചെയ്യുമായിരുന്നു (സ്ലോവർബോൾ അല്ലാതെ).
രണ്ടാമനായി പറയാവുന്ന ഷോൺ ടെയ്റ്റ് എന്ന ” വൈൽഡ് തിംഗ് ” പ്രതീക്ഷകളുടെ അമിത സമ്മർദ്ദവും പരിക്കും കാരണം സ്ഥിരമായി ടീമിൽ സ്ഥാനമുറപ്പിക്കാനും കഴിഞ്ഞില്ല കിട്ടിയതിൽ ബഹുഭൂരിപക്ഷവും അവസരങ്ങളിൽ സ്പീഡിൽ കോംപ്റമൈസിന് തയ്യാറാകാതെ തല്ലുവാങ്ങുകയും ചെയ്തു .ഡിർക്ക് നാനസിനൊപ്പം ഉള്ള തീപ്പൊരി സ്പെല്ലുകൾ സൂപ്പറായിരുന്നു എന്നത് സത്യം.
മിച്ചൽ ജോൺസണും ഡെയ്ൽ സ്‌റ്റെയ്നും എല്ലാ അർത്ഥത്തിലും ഏറ്റവും മികച്ചവർ ആയിരുന്നെങ്കിലും ഇപ്പറഞ്ഞവരെപ്പോലെ 155+ നിരന്തരം എറിഞ്ഞിരുന്നില്ല. ഷെയ്ൻ ബോണ്ട് മുഹമ്മദ് സമി ഇങ്ങനെ വളരെച്ചെറിയ കരിയർ ഉള്ളവരും ഉണ്ടായിരുന്നു. വ്യക്തിപരമായ അഭിപ്രായത്തിൽ ഫാസ്റ്റ് ബൗളിംഗിൽ മാതൃകയാക്കാവുന്ന ബെസ്റ്റ് ചോയ്സ് ബ്രെറ്റ് ലീ യാണ്. ക്ലീൻ ആക്ഷൻ, കൺസിസ്റ്റൻ്റ് പേയ്സ്, അത്യാവശ്യം ലോംഗ് കരിയറും അതിൻ്റെ അവസാന ഘട്ടത്തിലും 145 + വേഗതയും സ്വിങ്ങും. ഉമ്രാൻ ലീയെപ്പോലെയാകട്ടെ എന്നാണ് എൻ്റെ ആശംസ.
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ