Ipl

ആ മനുഷ്യനിൽ നിന്നും കൂടുതൽ പഠിക്കാൻ ശ്രമിക്കുക, അയാൾ നിങ്ങളുടെ പ്രായത്തിൽ ചെയ്ത കാര്യങ്ങൾ ആവർത്തിക്കുക

ആരാധനാപാത്രമായ(പന്തിന്റെ) എംഎസ് ധോണി 40-ാം വയസ്സിൽ ചെയ്യുന്ന കാര്യങ്ങൾ ആവർത്തിക്കാൻ ശ്രമം നടത്താൻ ശ്രമിക്കരുതെന്ന് പന്തിനെ ഉപദേശിച്ച് അജയ് ജഡേജ രംഗത്ത് വന്നു . മറിച്ച് ധോണി പന്തിന്റെ പ്രായമുള്ളപ്പോൾ ചെയ്ത കാര്യങ്ങൾ മാതൃകയാക്കാനും ജഡേജ ഉപദേശിച്ചു.

ബുധനാഴ്ച രാജസ്ഥാൻ റോയൽസിനെതിരായ (ആർആർ) ക്യാപിറ്റൽസിന്റെ മത്സരത്തിന് മുന്നോടിയായായിരുന്നു ജഡേജയുടെ പരാമർശം. ഇന്നലത്തെ മത്സരം തോറ്റിരുന്നെങ്കിൽ ഡൽഹിയുടെ പ്ലേ ഓഫ് സാധ്യതകൾ ഒക്കെ അവസാനിക്കുമായിരുന്നു. എന്തായാലും തകർപ്പൻ ജയത്തോടെ സാധ്യതകൾ സജീവമാക്കാൻ പന്തിനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്.

“അതെ നിങ്ങൾക്ക് നായകന്റെ സമർദ്ദങ്ങളിലൂടെ കടന്നു പോകേണ്ടതായി വരും. എനിക്ക് ഒരു കാര്യം മാത്രമേ നിർദ്ദേശിക്കാൻ കഴിയൂ. ഞാൻ കഴിഞ്ഞ ദിവസം ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടു, ധോണി പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധയോടെ കേട്ടിരിക്കുന്നു. ഒരു കാര്യമേ പറയാനൊള്ളൂ, ആ മനുഷ്യന്റെ മുന്നിൽ ചെവികൂർപ്പിച്ച് ഇരിക്കുക, ശ്രദ്ധയോടെ അയാൾ പറയുന്ന കാര്യങ്ങൾ പഠിക്കുക.”

“ധോണി പറയുന്ന എല്ലാ കാര്യങ്ങളും കേൾക്കുക, അതോടൊപ്പം അയാൾ നിങ്ങളുടെ പ്രായത്തിൽ ചെയ്ത കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ആവർത്തിക്കാൻ ശ്രമിക്കരുത്. നിങ്ങൾ ചെറുപ്പമാണെങ്കിലും ഇപ്പോൾ കൂടുതൽ ഉത്തരവാദിത്വം ഉള്ളവനെപോലെ തോന്നിക്കുന്നു.”

ഇന്നലത്തെ ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ കൂടുതൽ സജീവമാക്കാൻ ഡൽഹിക്ക് സാധിച്ചു.

Latest Stories

നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട് ആവേശത്തിരയിളക്കി കൊട്ടിക്കലാശം; മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയില്‍; 23ന് തിരഞ്ഞെടുപ്പ് ഫലം

"മെസി കാണിച്ചത് മോശമായി പോയി, അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു"; രൂക്ഷ വിമർശനവുമായി അമേരിക്കൻ താരം

അവിശ്വാസത്തിന്റെ പടവില്‍ വീണ്ടും ബിരേണ്‍ സിങ്; ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍