ബ്ലൂ ടിക്ക് എടുത്ത് മാറ്റി ട്വിറ്റര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി സച്ചിന്‍റെ പ്രതികരണം

ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നതോടെ പല പ്രമുഖര്‍ക്കും അവരുടെ വേരിഫിക്കേഷന്‍ നഷ്ടമായിരിക്കുകയാണ്. ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഏപ്രില്‍ 20 മുതല്‍ നീക്കം ചെയ്യപ്പെടുമെന്ന് ട്വിറ്റര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇതേ തുടര്‍ന്ന് ഇന്ത്യന്‍ കായിക ലോകത്തെ പ്രമുഖരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരുടെയും വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഈ വിഷയത്തിലെ സച്ചിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

#AskSachin എന്ന ഹാഷ്ടാഗില്‍ ഇന്നലെ സച്ചിന്‍ ട്വിറ്ററില്‍ നടത്തിയ ഓണ്‍ലൈന്‍ ചോദ്യോത്തര സെഷനില്‍ ഒരാള്‍ ബ്ലൂ ടിക്ക് ഇല്ലാത്ത ഈ അക്കൗണ്ട് യാഥാര്‍ത്ഥമായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് ചോദിച്ചു. അതിന് മറുപടിയായി, കൈ ഉപയോഗിച്ച് ടിക് മാര്‍ക്ക് കാണിക്കുന്ന തന്റെ ഒരു ചിത്രം പങ്കു വെച്ചുകൊണ്ട് സച്ചിന്‍ മറുപടി നല്‍കി. അതിന് തലക്കെട്ടായ്, ‘ഇപ്പോള്‍, ഇതാണ് എന്റെ ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍’ എന്ന വാക്കുകളും സച്ചിന്‍ കുറിച്ചിരുന്നു.

ഇതുവരെ സൗജന്യമായി വെരിഫിക്കേഷന്‍ ലഭിച്ച എല്ലാ അക്കൗണ്ടുകളുടെയും വെരിഫിക്കേഷന്‍ ചെക്ക് മാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ട്വിറ്റര്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ചില അക്കൗണ്ടുകളില്‍ മാത്രമാണ് അന്ന് മാറ്റം നടപ്പിലാക്കിയത്. എന്നാല്‍ ഇത്തവണ ലെഗസി ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്യാന്‍ തന്നെയാണ് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിന്റെ തീരുമാനം.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍