Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

രണ്ട് ടീമുകളാണ് റാഷിദിനെ വേണ്ട എന്നു പറഞ്ഞത്; അവര്‍ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാവും

, 5:45 pm

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളര്‍ എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു. അത് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍ തന്നെയായിരിക്കും. ഐ പി എല്ലിലെ മുഴുവന്‍ ശ്രദ്ധയും ഈ പത്തൊമ്പത്കാരന്‍ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഐ പി എല്ലില്‍ ആര്‍ക്കും വേണ്ടാത്ത താരമായിരുന്നു റാഷിദ് ഖാന്‍. രണ്ട് ഐ പി എല്‍ ഫ്രാഞ്ചെസികളാണ് റാഷിദിനെ വേണ്ട എന്ന് പറഞ്ഞത്. മുന്‍ അഫ്ഗാനിസ്ഥാന്‍ പരിശീലകന്‍ ലാല്‍ചന്ദ് രജ്പുത്തിന്റെയാണ് വെളിപ്പെടുത്തല്‍.

‘ ഞാന്‍ അഫ്ഗാനിസ്ഥാന്റെ പരിശീലകനായി എത്തുമ്പോഴാണ് അണ്ടര്‍ 19 ടീമില്‍ കളിച്ചുകൊണ്ടിരുന്ന റാഷിദ് ഖാനെ സീനിയര്‍ ടീമില്‍ എത്തിക്കുന്നത്. ജന്മനാ കഴിവുള്ള ബോളറാണ് അദ്ദേഹം. റാഷിദിന്റെ ബോളിംഗ് ഏറെ വ്യത്യസ്തമാണ് . അദ്ദേഹത്തിന്റെ കൈകള്‍ക്ക് അപാരമായ വേഗതയാണ് ‘ ലാല്‍ചന്ദ് പറഞ്ഞു.

‘ അഫ്ഗാന്റെ പരിശീലകനായി നിയമിതനായി ആറ് മാസങ്ങള്‍ക്കു ശേഷമാണ് ഐ പി എല്‍ എത്തുന്നത്. റാഷിദ് ഖാന്‍ ലീഗില്‍ കളിക്കാന്‍ യോഗ്യനാണ് എന്ന് തോന്നിയ നിമിഷം ഞാന്‍ പഞ്ചാബ് ടീമില്‍ റാഷിദിന് ഒരവസരം ചോദിച്ച് വിരേന്ദര്‍ സേവാഗിനെ വിളിച്ചു. കിംഗ്‌സ് ഇലവന് ആ സമയം അങ്ങനെ സ്‌പെഷ്യലിസ്റ്റ് ബോളര്‍മാരാരുമില്ല. റാഷിദ് അവര്‍ക്ക് നല്ലൊരു ഓപ്ഷന്‍ ആയിരുന്നു. എന്നാല്‍ അക്ഷര്‍ പട്ടേലിന്റെ പേരു പറഞ്ഞു റാഷിദിന് അവര്‍ അവസരം നല്‍കിയില്ല. സ്പിന്നേഴ്‌സിനെയല്ല, ഓള്‍റൗണ്ടര്‍മാരെയാണ് ത്ങ്ങള്‍ക്ക് വേണ്ടതെന്ന് അന്ന് സേവാഗ് പറഞ്ഞു’ മുന്‍ അഫ്ഗാനിസ്ഥാന്‍ പരിശീലകന്‍ വെളിപ്പെടുത്തി.

കിംഗ്‌സ് ഇലവന്‍ തഴഞ്ഞപ്പോള്‍ ഞാന്‍ കെ കെ ആറിനെ സമീപിച്ചു. കൊല്‍ക്കത്തയുടെ നായകന്‍ ഗൗതം ഗംഭീറായിരുന്നു ആ സമയത്ത്. സുനില്‍ നരൈന്റെ ബോളിംഗ് ആക്ഷനെ ചൊല്ലി വിവാദം നിലനില്‍ക്കുമ്പോഴായിരുന്നു ഞാന്‍ അവരെ സമീപിച്ചത്. എന്നാല്‍ നരൈന്റെയും കുല്‍ദീപിന്റെയും പേര് പറഞ്ഞ് അവിടെയും അവര്‍ റാഷിദിനെ തഴഞ്ഞു. പിന്നെ എനിക്ക് മുന്നിലുണ്ടായിരുന്ന ഓപ്ക്ഷന്‍ വിവിഎസ് ലക്ഷമണന്‍ മെന്ററായുള്ള ഹൈദരാബാദായിരുന്നു. യുവ താരങ്ങള്‍ക്കു മേല്‍ പ്രത്യേക കണ്ണുള്ള റാഷിദിനെ തൊട്ടടുത്ത ഐ പി എല്‍ സീസണില്‍ ഹൈദരാബാദ് സ്വ്ന്തമാക്കുകയായിരുന്നു. എന്റെ വാക്കുകള്‍ ലക്ഷ്മണ്‍ കേട്ടു. ഞാനദ്ദേഹത്തോട് ആവശ്യപ്പെട്ടത്. നിങ്ങള്‍ എന്റെ വാക്കുകള്‍ വിശ്വസിക്കണ്ട. എന്നാല്‍ അദ്ദേഹത്തിന്റെ കലി ഒന്നു കാണൂ എന്നു മാത്രമാണ്. റാഷിദിന്റെ ബോളിംഗ് കണ്ട് ബോധ്യപ്പെട്ടയുടന്‍ തന്നെ ലക്ഷ്മണന്‍ രാഷിദിനെ സ്വന്തമാക്കുകയായിരുന്നു’ ലാല്‍ചന്ദ് കൂട്ടിച്ചേര്‍ത്തു.

Advertisement