ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനെ മറ്റൊരു ടീമില്‍ നയിച്ചവര്‍ രണ്ടുപേര്‍ ; ഒരാള്‍ ഇത്തവണ ലീഗിലേ ഇല്ല, മറ്റേയാള്‍ നായകനുമല്ല

തുടക്കം മുതല്‍ എല്ലാ സീസണിലും ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നായകന്‍ സിഎസ്‌കെ കളിച്ച 12 സീസണില്‍ 11 ലും സെമിഫൈനല്‍ കളിക്കുക. ഒമ്പത് തവണ ഫൈനല്‍ കളിച്ച് നാലു തവണ കപ്പുയര്‍ത്തുക. ഐപിഎല്ലില്‍ മറ്റൊരു കളിക്കാരനും കിട്ടാത്ത റെക്കോഡാണ് മഹേന്ദ്രസിംഗ് ധോണിയ്ക്കുള്ളത്. എന്നാല്‍ ഈ സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യമായി ധോണി സിഎസ്‌കെയ്ക്ക് വേണ്ടി ഐപിഎല്ലില്‍ മറ്റൊരു താരത്തിന് കീഴില്‍ കളിക്കാനിറങ്ങും. രവീന്ദ്ര ജഡേജയ്ക്ക് കഴിഞ്ഞദിവസമാണ് ധോണി സിഎസ്‌കെയുടെ നായകപദവി കൈമാറിയത്.

അതേസമയം മറ്റു രണ്ടു നായകന്മാര്‍ക്ക് കീഴില്‍ ധോണി ഐപിഎല്‍ കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍കിംഗ്‌സിന് വേണ്ടിയായിരുന്നില്ലെന്ന് മാത്രം. ഐപിഎല്ലില്‍ സിഎസ്‌കെ നിരോധിക്കപ്പെട്ട രണ്ടു വര്‍ഷം ധോണി കളിച്ചത് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന് കീഴിലായിരുന്നു. 2016 ല്‍ ഇവിടെ സ്റ്റീവ് സ്മിത്തിന് കീഴില്‍ കളിച്ച ധോണി അവിടെ അജിങ്ക്യാ രഹാനേയ്ക്ക് കീഴിലും കളിച്ചു. ആര്‍എസ്പിഎസ് ആദ്യം ധോണിയെയാണ് നായകനാക്കിയതെങ്കിലും പിന്നീട് അദ്ദേഹത്തെ മാറ്റി സ്മിത്തിന് അവസരം കൊടുത്തതോടെയാണ് ധോണിയ്ക്ക് മറ്റൊരു താരത്തിന് കീഴില്‍ കളിക്കേണ്ടി വന്നത്. ടീമിനെ സ്മിത്ത് ഫൈനലിലേക്ക് നയിക്കുകയും ചെയ്തു. ഈ സീസണില്‍ അണ്‍സോള്‍ഡായ താരങ്ങളുടെ പട്ടികയിലാണ് സ്റ്റീവ് സ്മിത്ത്്

ഈ സീസണില്‍ സ്മിത്തിന് ഒരു മത്സരത്തില മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ ചുമതല കൈമാറിയത് അജിങ്ക്യാരഹാനേയ്ക്ക് ആയിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 97 റണ്‍സിനായിരുന്നു പൂനെ ടീം പരാജയപ്പെട്ടത്. 2018 ല്‍ സിഎസ്‌കെ വീണ്ടും ഐപിഎല്ലിലേക്ക് മടങ്ങിവന്നപ്പോള്‍ ധോണി വീണ്ടും കരുത്തുകാട്ടി. മൂന്നാം തവണ ഐപിഎല്ലില്‍ കിരീടം ഉയര്‍ത്തിയാണ് ധോണിയും സിഎസ്‌കെയും മടങ്ങിവരവ് ആഘോഷിച്ചത്. 2019 ലും ടീം ഫൈനലില്‍ കടന്നെങ്കിലും മുംബൈ ഇന്ത്യന്‍സിനോട് തോല്‍ക്കുകയായിരുന്നു. 2020 ല്‍ ടീം നിരാശപ്പെടുത്തിയെങ്കിലും കഴിഞ്ഞവര്‍ഷം ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് ടീം കിരീടം വീണ്ടും നേടി.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ