Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ; മുംബൈയുടെ മുനയൊടിച്ച് ടൈ

, 8:45 pm

പഞ്ചാബിനെതിരെ മുംബൈ പരുങ്ങുന്നു. 7 ഓവറില്‍ 66 ന് 3 എന്ന നിലയിലാണ് മുംബൈ.9 റണ്‍സെടുത്ത ലൂയിസിന്റെ വിക്കറ്റാണ് ആദ്യം വീണത്. ആന്‍ഡ്രൂ ടൈ എറിഞ്ഞബോളില്‍ ക്രീന്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ അടിച്ചു തുടങ്ങിയ ഇഷാന്‍ കിഷന്റെ വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായി. കൂറ്റനടിക്ക് ശ്രമിക്കവെ സ്റ്റോയിന്‍സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു താരം. 20 റണ്‍സായിരുന്നു മുംബൈ വിക്കറ്റ് കീപ്പറുടെ സംഭാവന. തൊട്ടുപിന്നാലെ സൂര്യകുമാര്‍ യാദവും വീണു. 27 റണ്‍സെടുത്ത യാദവിന്റെ വിക്കറ്റും ടൈയ്ക്ക് തന്നെയായിരുന്നു. രോഹിത് ശര്‍മയും കൃണാല്‍ പാണ്ഡ്യയുമാണ് ക്രീസില്‍.

നേരത്തെ ടോസ് ലഭിച്ച പഞ്ചാബ് മുംബൈയേ ബാറ്റിംഗിനയക്കുകയായിരുന്നു. മുംബൈക്കു മാത്രമല്ല പഞ്ചാബിനും ഈ മല്‍സരം ഏറെ നിര്‍ണായകമാണ്. തോറ്റാല്‍ മുംബൈ പ്ലോഓഫിലെത്താതെ പുറത്താവും. പഞ്ചാബിനാവട്ടെ ഈ മല്‍സരത്തില്‍ പരാജയപ്പെട്ടാലും അവസാന കളിയില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ നേരിയ പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്

Advertisement