ഇന്ത്യന്‍ യുവനിരയുടെ ബാറ്റിംഗ് വെടിക്കെട്ട്; ഓസീസിനു മുന്നില്‍ റണ്‍മതില്‍

അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യന്‍ യുവനിര. ഓസീസിനു എതിരെ 328 റണ്‍സ് എന്ന കൂറ്റന്‍ റണ്‍മതിലാണ് ഇന്ത്യന്‍ യുവനിര ഉയര്‍ത്തിയിരിക്കുന്നത്. മികച്ച തുടക്കം ലഭിച്ച ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സാണ് നേടിയത്.

നായകന്‍ പൃഥ്വി ഷായുടെയും മന്‍ജോത് കള്‍റയുടെയും ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് ഇന്ത്യയ്ക്കു അടിത്തറ പാകിയത്. 29.4 ഓവറില്‍ 180 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 94 റണ്‍സ് നേടിയ പൃഥ്വി ഷായും 86 റണ്‍സ് നേടിയ മന്‍ജോതും ഇന്ത്യയുടെ ബാറ്റിംഗിനു

പൃഥ്വി ഷാ സതര്‍ലാന്‍ഡിന്റെ പന്തിലാണ് ഔട്ടായത്. അഞ്ചു വിക്കറ്റാണ് ഇന്ത്യയ്ക്കു അവസാന പത്തു ഓവില്‍ നഷ്ടപ്പെട്ടത്.