ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ച കുല്‍ദീപ് യാദവിനെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ഉമേഷ് യാദവ്. ഇത് മത്സരത്തിന്റെ ഭാഗമാണെന്നും തനിക്കും ഇത് മുമ്പ് സംഭവിച്ചിട്ടുണ്ടെന്നും ഉമേഷ് പറഞ്ഞു.
ഇത് നിങ്ങളുടെ യാത്രയുടെ ഭാഗമാണ്. എനിക്കും ഇത് സംഭവിച്ചിട്ടുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ മികച്ച പ്രകടനം നടത്തുന്നു, മാനേജ്‌മെന്റ് കോള്‍ കാരണം ചിലപ്പോള്‍ നിങ്ങള്‍ ടീമിന് പുറത്ത് ഇരിക്കുന്നു. എന്നാല്‍ തിരിച്ചുവന്ന് മികച്ച പ്രകടനം നടത്തിയത് അദ്ദേഹത്തിന് (കുല്‍ദീപ്) ഗുണം ചെയ്തു.
ചിലപ്പോള്‍ ടീമിന്റെ ആവശ്യകതകള്‍ക്കൊപ്പം പോകേണ്ടി വരും. നിങ്ങള്‍ വിക്കറ്റ് കാണുന്നു, അതിനുശേഷം മാനേജ്‌മെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നു- ഉമേഷ് യാദവ് പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിലും കുല്‍ദീപ് തിളങ്ങിയിരുന്നു. ആ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ 20 വിക്കറ്റുകളില്‍ എട്ടും വീഴ്ത്തിയത് കുല്‍ദീപ് യാദവായിരുന്നു. 113 റണ്‍സിനായിരുന്നു കുല്‍ദീപ് എട്ടു പേരെ മടക്കിയത്.
Read more
ആദ്യ ഇന്നിംഗ്സില്‍ ഫൈഫറും രണ്ടാമിന്നിംഗ്സില്‍ മൂന്നു വിക്കറ്റും ലഭിച്ചു. ഈ ഫോര്‍മാറ്റില്‍ താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. കൂടാതെ ആദ്യ ഇന്നിംഗ്‌സില്‍ 40 റണ്‍സും താരം നേടിയിരുന്നു.