മത്സരശേഷം അമ്പയർ മറായിസ് ഇറാസ്മസ് അങ്ങനെ ചോദിച്ചു, അതിനുള്ള ഉത്തരം ഞാൻ അദ്ദേഹത്തിന് നൽകുകയും ചെയ്തു; വലിയ വെളിപ്പെടുത്തൽ നടത്തി രോഹിത് ശർമ്മ രംഗത്ത്

ഇന്നലെ നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ പാകിസ്ഥാനെ തകർത്തതിന് ശേഷം, ഇന്ത്യൻ നായകൻ രോഹിത് ശർമ്മ താൻ ഇത്രയും വലിയ സിക്സറുകൾ അടിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി. ചിരവൈരികളായ പാകിസ്ഥാനെ 29 ഓവറിലധികം ശേഷിക്കെ ഇന്ത്യ 7 വിക്കറ്റിന് ജയിച്ചതിന് ശേഷം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ആങ്കർ/ഇന്റർവ്യൂവറുടെ തൊപ്പി അണിഞ്ഞു രോഹിത്തിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഹാർദിക് സമയം പാഴാക്കാതെ ഉടൻ തന്നെ തന്റെ നായകൻ രോഹിതിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

ഒരു സിക്‌സ് അടിച്ചതിന് ശേഷമുള്ള തന്റെ ആഘോഷത്തെക്കുറിച്ച് സംസാരിച്ച രോഹിത് പറഞ്ഞു, “അദ്ദേഹം (അമ്പയർ മറായിസ് ഇറാസ്മസ്) എന്നോട് ചോദിക്കുകയായിരുന്നു, നിങ്ങൾക്ക് എങ്ങനെയാണ് ഇത്തരം സിക്‌സറുകൾ അടിക്കാൻ കഴിയുന്നത്? നിങ്ങളുടെ ബാറ്റിൽ എന്തെങ്കിലും ശക്തി ഉണ്ടോ?’ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇല്ല, ഇത് ബാറ്റല്ല. അതെല്ലാം എന്റെ മസിൽ പവറാണ്.” രോഹിത് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..

രോഹിത് അമ്പയറെ തന്റെ മസിൽ കാണിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത്തിനോട് ഹാര്ദിക്ക് അമ്പയർ എന്താണ് സംസാരിച്ചതെന്ന് എന്ന് ചോദിച്ചത്. ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ മത്സരത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം തുടർച്ചയായ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ രോഹിത് 2019 ലോകകപ്പിലെ പോലെ തന്നെ മികച്ച പ്രകടനമാണ് ഈ വർഷവും ലക്ഷ്യമിടുന്നത്.

കൂടുതൽ ആധികാരിതയോടെ ഈ മത്സരവും ജയിച്ച്‌ മറ്റ് ടീമുകളുടെ ഫലങ്ങൾക്ക് കാത്തിരിക്കാതെ മുന്നോട്ട് കുതിക്കാൻ ആണ് ഇന്ത്യയുടെ ശ്രമം. ഈ തോൽവി പക്ഷെ പാകിസ്ഥാൻ ക്രിക്കറ്റിനെ വളരെ മോശമായിട്ടാണ് ബാധിച്ചിരിക്കുന്നത് എന്നും പറയാം.

ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യക്ക് എതിരെ അവസാനം കളിച്ച 8 മത്സരങ്ങളിലും തോറ്റ അപമാനം തീർക്കാൻ ഇറങ്ങിയ പാകിസ്താന് 7 വിക്കറ്റിന്റെ തോൽവിയെറ്റ് വാങ്ങേണ്ടതായി വന്നിരുന്നു. പാകിസ്താൻ ഉയർത്തിയ 192 ലക്ഷ്യം പിന്തുടർന്ന് ഇന്ത്യ രോഹിത് ശർമ്മയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ അർദ്ധ സെഞ്ച്വറി മികവിൽ ലക്ഷ്യം മറികടന്നു,. മികച്ച ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത്ത് എത്താനും ഇന്ത്യക്ക് സാധിച്ചു.

Latest Stories

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം