ശീലം മറക്കാതെ ഇംഗ്ലണ്ട് താരം; മുന്നറിയിപ്പില്‍ ഒതുക്കി അമ്പയര്‍

നാല് മാസത്തോളം നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമായത്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണത്തോടെ കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങള്‍ നടക്കുന്നത്. അതിനാല്‍ കോവിഡിനെതിരായ മുന്‍കരുതല്‍ എന്ന നിലയില്‍ പന്തില്‍ തുപ്പല്‍ തേയ്ക്കുന്നത് ഐ.സി.സി വിലക്കിയിരുന്നു. എന്നാല്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം ഡോം സിബ്ലി ഇക്കാര്യം മറന്നുപോയി.

വിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പഴയ ശീലം മറക്കാതെ സിബ്ലി പന്തില്‍ തുപ്പല്‍ തേക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലീഷ് താരങ്ങള്‍ തന്നെ ഇക്കാര്യം അമ്പയര്‍ മൈക്കല്‍ ഗൗഫിന്റെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് അമ്പയര്‍ പന്ത് വാങ്ങി സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം പന്തിന്റെ ഇരുവശവും ടിഷ്യൂ കൊണ്ട് തുടച്ച് അണുവിമുക്തമാക്കി.

സംഭവത്തില്‍ അമ്പയര്‍ ഇംഗ്ലണ്ട് ടീമിന് മുന്നറിയിച്ച് നല്‍കി. തെറ്റ് ഇനിയും ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കും. കളിക്കാര്‍ക്കു കോവിഡ് ബാധിക്കാതിരിക്കാന്‍ ഇംഗ്ലണ്ട്-വിന്‍ഡീസ് മത്സരം “ബയോ സെക്യുര്‍ ബബിളി”നുള്ളിലാണ് നടക്കുന്നത്. ഗ്രൗണ്ടും കളിക്കാരുടെ താമസസ്ഥലവുമെല്ലാം ഇതില്‍പ്പെടും. ഈ മേഖലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചാല്‍ കളിയില്‍ നിന്ന് കളിക്കാരെ പുറത്താക്കും.

നേരത്തെ ഈ ചട്ടം ലംഘിച്ച ഇംഗ്ലണ്ടിന്റെ പേസ് ബോളര്‍ ജോഫ്ര ആര്‍ച്ചറിനെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെ ആര്‍ച്ചറിന് പിഴയും ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് വിധിച്ചിരുന്നു. പിഴത്തുക എത്രയാണെന്നു വെളിപ്പെടുത്തിയിട്ടില്ല. വിലക്കുള്‍പ്പെടെയുള്ള വലിയ ശിക്ഷയില്‍ നിന്ന് ആര്‍ച്ചറെ ഒഴിവാക്കിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇ-മെയിലിലൂടെ താരത്തിന് താക്കീത് നല്‍കി. മൂന്നാം ടെസ്റ്റില്‍ ആര്‍ച്ചര്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്

നായകനല്ല, 'വില്ലന്‍' ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി 'രാമായണ'യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്