വേഗതയിൽ പന്തെറിയുന്ന ബൗളറുമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ പതറുന്ന കാഴ്ച കഴിഞ്ഞ ടി20 ലോകകപ്പിൽ നാം കണ്ടതാണ്. താരതമ്യേന വേഗം കുറവുള്ള ഇന്ത്യൻ ബൗളറുമാരെ പരിശീലനങ്ങൾക്കും പ്രീമിയർ ലീഗിലും ഒകെ കാണുന്ന ഇന്ത്യൻ താരങ്ങൾ ബോൾട്ടിനെയും,അഫ്രിദിയെയും കാണുമ്പോൾ മുട്ട് വിറച്ചതിൽ കുറ്റം പറയാൻ പറ്റില്ല. ഇന്ത്യയിൽ വേഗം കൂടുതൽ ഉള്ള ബൗളറുമാറില്ല എന്ന നിരന്തര കളിയാക്കലുകൾക്ക് ഒടുവിൽ ഒരു അടിപൊളി മറുപടി നമുക്ക് കിട്ടിയിരിക്കുകയാണ്- ഉമ്രാൻ മാലിക്ക്. ഇപ്പോഴിതാ താരം നേടിയ ഒരു റെക്കോർഡ് ക്രിക്കറ്റ് ലോകത്ത് ചർച്ച ആവുകയാണ്.
ഇന്നലെ പഞ്ചാബ് കിങ്സിന് എതിരെയുളള താരത്തിന്റെ തീതുപ്പുന്ന പന്തുകളെ പഞ്ചാബ് താരങ്ങൾ നേരിടാൻ വിഷമിക്കുന്ന കാഴ്ച ഇന്ത്യൻ ബൗളിംഗ് ഡിപ്പാർട്മെന്റിന് നൽകുന്നത് ശുഭ സൂചനയാണ്. കൂറ്റനടികൾ പിറക്കേണ്ട അവസാന ഓവറിൽ റൺ ഒന്നും വഴങ്ങാതെ താരം നേടിയത് 3 വിക്കറ്റുകളാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത്തരത്തിൽ ഒരു ചരിത്രം സൃഷ്ടിക്കുന്ന നാലാമത്തെ മാത്രം താരമായിരിക്കുകയാണ് താരം. അവസാന ഓവറിൽ വമ്പനടിക്കാരൻ ഒടിയൻ സ്മിത്ത്, വൈഭവ് അറോറ, രാഹുൽ ചഹാർ തുടങ്ങിയവരുടെ വിക്കറ്റുകളാണ് താരം നേടിയത്.
ഇർഫാൻ പത്താൻ, ജയദേവ് ഉനദ്കട്ട്, ലസിത് മലിംഗ തുടങ്ങിയവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്. വേഗം മാത്രമേ ഉള്ളു, വിക്കറ്റ് നേടാൻ കഴിവില്ല എന്ന് പറഞ്ഞവർക്ക് ഉള്ള അടിയായി ഇന്നലെ ഉമറാണ് നടത്തിയ പ്രകടനം.
എന്തയാലും മോശം ടീം എന്ന് കളിയാക്കിയ ഹൈദരാബാദ് തുടർച്ചായി നാലാമത്തെ ജയം നേടുമ്പോൾ അതിലൊരു വലിയ പങ്ക് ഉമ്രാന് അവകാശപ്പെട്ടതാണ്.