പഞ്ചാബ് കിംഗ്‌സില്‍ വീണ്ടും അഴിച്ചുപണി, ഞെട്ടി മായങ്ക് അഗര്‍വാള്‍

വീണ്ടും ഒരു അഴിച്ചുപണിക്ക് ഒരുങ്ങി പഞ്ചാബ് കിംഗ്സ്. കോച്ച് അനില്‍ കുംബ്ലെയെ ഫ്രാഞ്ചൈസി പുറത്താക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നായകന്‍ മായങ്ക അഗര്‍വാളിനെയും ടീം മാറ്റിയേക്കുമെന്നാണ് വിവരം.

കഴിഞ്ഞ സീസണിലാണ് പിബികെഎസ് മായങ്ക് അഗര്‍വാളിനെ ക്യാപ്റ്റനായി നിയമിച്ചത്. എന്നാല്‍ താരത്തിന് പകരം പുതിയ ക്യാപ്റ്റനെ നിയമിക്കാനൊരുങ്ങുകയാണ്. ജോണി ബെയര്‍‌സ്റ്റോയാണ് പകരക്കാരനായി മുന്നിലുള്ളത്.

ട്രെവര്‍ ബെയ്ലിസ്, ഓയിന്‍ മോര്‍ഗന്‍ എന്നിവരരെ കോച്ചിംഗ് റോളിനായി പഞ്ചാബ് സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാലിതില്‍ സ്ഥിരീകരണം വന്നിട്ടില്ല. മായങ്ക് അഗര്‍വാളിനെ സംബന്ധിച്ചിടത്തോളം, നായകസ്ഥാനം നഷ്ടപ്പെട്ടാലും അദ്ദേഹം ടീമിന്റെ ഭാഗമായി തുടരും. എന്നാല്‍ ഇനി ടീമിനെ നയിക്കില്ല എന്നുമാത്രം.

‘മായങ്ക് നയിക്കാനുള്ള പദ്ധതിയിലില്ല. അദ്ദേഹം ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അവന്‍ ഞങ്ങള്‍ക്ക് ഒരു നിര്‍ണായക കളിക്കാരനായിരിക്കും. അനിലിനെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ കുറച്ച് ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നു, പക്ഷേ ഒന്നും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. നമുക്ക് സമയം ബാക്കിയുണ്ട്. ഞങ്ങള്‍ ശരിയായ സമയത്ത് വിളിക്കും’ ഒരു പഞ്ചാബ് കിംഗ്സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്