ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളിൽ യുവ വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്തിനെ ബെഞ്ചിലിരുത്തിയിരുന്നു . ദിനേശ് കാർത്തിക്കിനെ മറികടന്ന് സിംബാബ്വെയ്ക്കെതിരായ പ്ലേയിംഗ് ഇലവനിൽ അവസരം കിട്ടി എന്നാൽ പന്ത് മൂന്ന് റൺസ് മാത്രം എടുത്ത് തന്റെ അവസരം പ്രയോജനനപെടുത്തുന്നതിൽ താരം പരാജയപ്പെട്ടു. ഇന്ത്യൻ നടി ഉർവശി റൗട്ടേലയുടെ പേര് എടുത്ത് ആരാധകർ പന്തിനെ കളിയാക്കുന്നത് കാണാൻ കഴിയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
വീഡിയോയിൽ, പന്ത് ബൗണ്ടറി ലൈനിന് സമീപം നടക്കുന്നത് കാണാം, അതേസമയം ആരാധകർ ഉർവ്വശിയുടെ പേര് പറഞ്ഞ് പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ചില ആരാധകർക്ക് ഈ വീഡിയോ അത്ര ഇഷ്ടപ്പെട്ടില്ല, അവർ “ക്രിക്കാരെ കളിയാക്കിയത്” ഇഷ്ടപ്പെട്ടില്ല. ഇത്തരം രീതി തുടരുതെന്ന് ആരാധകരിൽ ചിലർ പറഞ്ഞു.
എന്തിനാണ് അയാളെ ഇങ്ങനെ കളിയാക്കുന്നതെന്നും ആളുകൾ ചോദിക്കുന്നുണ്ട്. നടിയും പന്തും തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയതൊക്കെ വാർത്ത ആയിരുന്നു.
Wahiyat log. Looks like Virat's message of not treating cricketers like commodity has fallen on deaf ears. https://t.co/BnmpA31Uyy
— Blessing Jokerbani (Perry's version) (@Jokeresque_) November 7, 2022
Read more