ഐസിസി ടി20 ലോകകപ്പ് 2024ല്‍ ഇന്ത്യക്കെതിരെ അഞ്ച് റണ്‍സ് പെനാല്‍റ്റി വഴങ്ങിയത് മത്സരത്തിന്റെ ഫലത്തെ ബാധിച്ചിട്ടില്ലെന്ന് യുഎസ്എ ഹെഡ് കോച്ച് സ്റ്റുവര്‍ട്ട് ലോ. അഞ്ച് റണ്‍സ് പെനാല്‍റ്റി നിയമത്തെക്കുറിച്ച് യുഎസ്എ കളിക്കാര്‍ക്ക് നേരത്തെ അറിയില്ലായിരുന്നുവെന്നും ലോ പറഞ്ഞു.
മുമ്പത്തെ ഗെയിമുകളില്‍ ഞങ്ങള്‍ക്ക് കുറച്ച് മുന്നറിയിപ്പുകള്‍ ലഭിച്ചു, ഓവറുകള്‍ക്കിടയില്‍ ഞങ്ങളുടെ വേഗത മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്ത കാര്യമാണിത്. പഠിക്കാന്‍ ധാരാളം ഉള്ള ഒരു വികസ്വര ടീമാണ് ഞങ്ങള്‍ ഇപ്പോഴും. ഇത് ഞങ്ങള്‍ക്ക് മെച്ചപ്പെടുത്താന്‍ കഴിയുന്ന ഒരു മേഖല മാത്രമാണ്. ക്രിക്കറ്റ് എന്ന ഗെയിമില്‍ കളിക്കളത്തിലെ കളി മാത്രമല്ല, അടുത്തിടെ അവതരിപ്പിച്ച നിയമങ്ങളും സങ്കീര്‍ണതകളും മനസ്സിലാക്കുന്നതും ഉള്‍പ്പെടുന്നു.
ഈ വര്‍ഷമാദ്യം ബംഗ്ലാദേശ്, കാനഡ പരമ്പരകള്‍ക്ക് മുമ്പ് ഞങ്ങളുടെ പല കളിക്കാര്‍ക്കും ഈ നിയമത്തിനെക്കുറിച്ച് അറിയില്ലായിരുന്നു. ഈ പുതിയ നിയന്ത്രണങ്ങളോട് എങ്ങനെ നന്നായി പൊരുത്തപ്പെടുത്താമെന്നാണ് ചര്‍ച്ച ചെയ്യേണ്ടത്.
ആ അഞ്ച് റണ്‍സിന്റെ കുറവ് കളിയുടെ ഫലത്തെ ബാധിച്ചില്ല. അത് ഞങ്ങളുടെ ടീമിനെ തളര്‍ത്തിയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവസാനം വരെ ഞങ്ങള്‍ ഉറച്ചുനിന്നു, കഠിനമായി പോരാടി. ലോകത്തിലെ പ്രമുഖ ടീമുകളിലൊന്നിനെതിരെ മത്സരിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധേയമായ സ്വഭാവം പ്രകടിപ്പിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു- ലോ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 16-ാം ഓവര്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു സംഭവം. ഓണ്‍-ഫീല്‍ഡ് അമ്പയര്‍ പോള്‍ റീഫല്‍ യുഎസ്എയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സിനോട് സംസാരിക്കുന്നത് കണ്ടു. ഒരുമിനിറ്റിനുള്ളില്‍ അടുത്ത ഓവര്‍ ആരംഭിക്കണമെന്ന നിയമം മത്സരത്തില്‍ മൂന്നാം തവണയും അമേരിക്ക തെറ്റിച്ചു. ചട്ടം അനുസരിച്ച്, ബാറ്റിംഗ് ടീമിന്റെ റണ്‍സില്‍ അഞ്ച് റണ്‍സ് കൂട്ടിചേര്‍ത്തു.
ഇന്ത്യ 15 ഓവറില്‍ 76/3 എന്ന നിലയിലായിരുന്നു. പുതിയ ഓവറില്‍ ഒരു പന്ത് പോലും എറിയാതെ സ്‌കോര്‍ 81 ആയി. ഓവറുകള്‍ക്കിടയില്‍ ഒരു ടീമിന് തയാറെടുപ്പുകള്‍ക്കായി ഒരു മിനിറ്റ് നല്‍കും. ഈ സമയപരിധി മൂന്നു തവണ മറികടന്നാല്‍ ഫീല്‍ഡിംഗ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി ചുമത്തും.