Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

പരമ്പര ഇന്ത്യയ്‌ക്കോ ഓസീസിനോ? പ്രവചനവുമായി അഫ്രീദിയും

, 2:30 pm

ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരു നേടുമെന്ന പ്രവചനവുമായി മുന്‍ പാകിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും. മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സണ് പിന്നാലെയാണ് ഇക്കാര്യത്തില്‍ പ്രവചനവുമായി അഫ്രീദിയും രംഗത്തെത്തിയിരിക്കുന്നത്.

ഓസ്ട്രേലിയയില്‍ ഇന്ത്യ പരമ്പര നേടാനാണ് എല്ലാ സാധ്യതയുമെന്ന് അഫ്രീദി പറയുന്നു. ഓസ്‌ട്രേലിയക്ക് പഴയ കരുത്തില്ല. ഇന്ത്യക്കാകട്ടെ മികച്ചൊരു ബാറ്റിംഗ് നിരയും നല്ല ബോളിംഗ് നിരയുമുണ്ടെന്നും അഫ്രീദി പറഞ്ഞു.

അതെസമയം മുന്‍തൂക്കം കംഗാരുക്കള്‍ക്ക് തന്നെയാണെന്നാണ് ഷെയ്ന്‍ വാട്‌സണ്‍ പ്രവചിക്കുന്നത്. ഹോം ഗ്രൗണ്ടിന്റെ വലിയ ആനുകൂല്യം മുതലാക്കി ഓസ്‌ട്രേലിയ ഇന്ത്യയെ മറികടക്കുമെന്നാണ് വാട്‌സണ്‍ പ്രവചിക്കുന്നത്.

‘സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും അഭാവം ഓസീസ് ബാറ്റിംഗ് ലൈനപ്പില്‍ വലിയ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ജയിക്കാന്‍ വേണ്ടത്ര റണ്‍സ് കണ്ടെത്താന്‍ മറ്റ് ഓസീസ് താരങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഹോം ഗ്രൗണ്ടിന്റെ വലിയ ആനുകൂല്യം ഓസ്ട്രേലിയക്കുണ്ട്. സ്വന്തം നാട്ടില്‍ ഏറെ തോല്‍വികള്‍ ഓസ്ട്രേലിയ വഴങ്ങിയിട്ടില്ല. അതിശക്തമായ ബോളിംഗ് നിരയാണ് തങ്ങളുടേത്’ വാട്‌സണ്‍ വിലയിരുത്തുന്നു.

വ്യാഴാഴ്ചയാണ് ഇന്ത്യാ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഡ് ലെയ്ഡില്‍ തുടക്കമാവുന്നത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാണ് സാധ്യത കൂടുതലെന്ന് മുന്‍താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. നാലു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല.

Advertisement