ഫോമിലല്ലാത്തപ്പോൾ കളിക്കാർക്ക് വിശ്രമം നൽകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ പേസർ വെങ്കിടേഷ് പ്രസാദ്. മുൻകാലങ്ങളിൽ സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ് തുടങ്ങിയ വമ്പൻ താരങ്ങൾ മോശം ഫോമിന്റെ പേരിൽ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിട്ടുണ്ടെന്നും നിലവിലെ ടീമിൽ നിന്ന് ഒരു കളിക്കാരനെയും പേരെടുത്തു പറയാതെ പ്രസാദ് പറഞ്ഞു.
ഇന്ത്യൻ ടീം ഇപ്പോൾ ഇംഗ്ലണ്ടിൽ പര്യടനത്തിലാണ്. ഞായറാഴ്ച (ജൂലൈ 10) പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ അവർ 17 റൺസിന് ആതിഥേയരോട് പരാജയപ്പെട്ടു. മെൻ ഇൻ ബ്ലൂ പരമ്പര 2-1ന് സ്വന്തമാക്കിയെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും മോശം പ്രകടനം തുടർന്നു. ശർമ്മ മൂന്ന് കളികളിൽ നിന്ന് 22 ശരാശരിയിൽ 66 റൺസ് നേടിയപ്പോൾ രണ്ട് മത്സരങ്ങളിൽ നിന്ന് 12 റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്.
“ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് ഫോമിൽ അല്ലാത്ത ഒരു സമയം ഉണ്ടാകും. പ്രശസ്തി പരിഗണിക്കാതെ നിങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കും. സൗരവ്, സെവാഗ്, യുവരാജ്, സഹീർ, ഭാജി എന്നിവരെല്ലാം ഫോമിലല്ലാത്തപ്പോൾ പുറത്തായി. അവർ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുപോയി, റൺസ് നേടി, ഒരു തിരിച്ചുവരവ് നടത്തി.”
“ഫോമിലല്ലാത്തതിന് വിശ്രമം ഒരുമാതിരി ടൂർ പോകുന്ന ഫീൽ പോലെ ആയിരുന്നു. ഇത് നല്ലതിനല്ല . രാജ്യത്ത് ധാരാളം പ്രതിഭകളുണ്ട്. ഫോമിൽ ഇല്ലെങ്കിൽ വിശ്രമം കൊടുക്കുക അല്ല വേണ്ടത്. ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നർമാരിൽ ഒരാളായ അനിൽ കുംബ്ലെ പല അവസരങ്ങളിലും വിട്ടുനിന്നിരുന്നു, വലിയ നന്മയ്‌ക്കായി നടപടികൾ ആവശ്യമാണ്.”
എന്തായാലും കോഹ്‌ലിയെ ഒരു കാരണവശാലും ലോകകപ്പ് ടീമിൽ ഉള്പെടുത്തരുതെന്നാണ് പറയുന്നത്.