ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

ഇങ്ങേര് കളിക്കുന്ന കാലത്ത് ആ ടീമിലുള്ള മറ്റാരേക്കാളും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമില്ലാതിരുന്ന ഒരു പ്ലെയര്‍ ഉണ്ടങ്കില്‍ ഒരു പക്ഷെ അത് ഇങ്ങേര് തന്നെയായിരിക്കും..

തന്റെ ഐറ്റമായ ബൗളിംഗില്‍ ബാറ്റ്‌സ്മാന് അടിച്ചകറ്റാന്‍ പാകത്തിലുള്ള വേഗത കുറഞ്ഞ പന്തുകള്‍. ബാറ്റിങ്ങാണേല്‍ അത്ര പിടിയുമില്ല, ഫീല്‍ഡില്‍ ശോകവും. മൊത്തത്തില്‍ ഒരു തണുപ്പന്‍….

ആ സമയങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ക്ഷാമത്താല്‍ ആളെ തികക്കാന്‍ വേണ്ടി സ്ഥിരമായി കളിച്ചിരുന്ന പോലെ തോന്നിപ്പിച്ചിരുന്ന ഒരു ശരാശരി ബൗളര്‍. അത് കൊണ്ട് ആളുടെ കാര്യത്തില്‍ മിക്ക ഇന്ത്യന്‍ ആരാധകരും കൂടുതല്‍ പ്രദീക്ഷയും വെച്ച് പുലര്‍ത്തിയിരുന്നില്ല എന്ന് തോന്നുന്നൂ. അക്കാലത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ കെ എല്‍ രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ ഇരിക്കുന്നപോലെയുള്ള സ്ഥാനമാനങ്ങളില്‍, സ്ഥിരമായി ഇരിക്കേണ്ടിയിരുന്ന കളിക്കാരന്‍…..

ശരിക്കും ഇങ്ങേരുടെ കുറവ് എന്നത് തന്റെ കരിയറിലെ മിക്ക പന്തുകളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എറിഞ്ഞു എന്നതായിരുന്നു. എന്നാലോ, അയാളുടെ കഴിവുകള്‍ കൂടുതലും പുറത്ത് വന്നത് സീം പിച്ചുകളിലുമായിരുന്നു. പന്തിനെ ഇരുവശത്തേക്കും കട്ട് ചെയ്യിക്കാനുള്ള കഴിവും ഉണ്ടായിരുന്നു. ഫ്‌ലാറ്റ് വിക്കെറ്റുകളില്‍ അത് കൂടുതല്‍ അയാള്‍ക്ക് ഫലപ്രദമായതുമില്ല. എങ്കിലും ചെന്നൈ പോലുള്ള ഇത്തരം പിച്ചില്‍ പാകിസ്താനെതിരെ 6 വിക്കറ്റും നേടിയിട്ടുണ്ട്.

എന്തൊക്കെയാണേലും ചിലപ്പോഴൊക്കെ അയാള്‍ ഹീറോ ആയിട്ടുണ്ട്. ഇന്ത്യന്‍ ആരാധകര്‍ തന്നെ ഓര്‍ത്തിരിക്കാന്‍ പാകത്തിനായി. 1996 ലോകകപ്പ് ക്വാര്‍ട്ടര്‍ ആമിര്‍ സൊഹൈലിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു മത്സരം ഇന്ത്യക്ക് തിരികെകൊണ്ടു വന്നപോലെ, അതേ എതിരാളികള്‍ക്കെതിരെ വീണ്ടുമൊരിക്കല്‍ കൂടി മറ്റൊരു ലോകകപ്പ് വേദിയില്‍ (1999) തങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തിച്ച ബൗളിംഗ് പ്രകടനം പോലെ.. etc അങ്ങനെ ചില നിമിഷങ്ങള്‍.. വെങ്കടേഷ് അയ്യറിന് ഇന്ന് 54-ാം പിറന്നാള്‍..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ