വെങ്കി ഭായ്, രാഹുലിന്റെ പേരിൽ നിങ്ങളുമായി തർക്കിക്കാൻ ഞാൻ തയ്യാർ, എന്റെ നമ്പറിൽ വിളിക്കാം; വെല്ലുവിളിച്ച ആകാശ് ചോപ്രയ്ക്ക് കലക്കൻ മറുപടി നൽകി വെങ്കിടേഷ് പ്രസാദ്; ഏറ്റെടുത്ത് ആരാധകർ

കെ.എൽ രാഹുലിന്റെ മോശം ഫോം ഇന്ത്യൻ ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഇന്ത്യ നിലനിർത്തുമ്പോൾ പോലും രാഹുലുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഫോമുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ പോലും ആരാധകർ രണ്ട് തട്ടിലാണ്. രാഹുലിനെ പുറത്താക്കണം എന്ന അഭിപ്രായം ചില മുൻകാല താരങ്ങൾ പോലും പങ്കുവെക്കുമ്പോൾ താരത്തെ ടീമിൽ നിലനിർത്തണം എന്ന വാദം ഉന്നയിക്കുന്നവരുമുണ്ട്.

അക്കൂട്ടത്തിൽ ഇരുചേരിയിൽ നിന്ന് വാദം ഉന്നയിക്കുന്നവരാണ് വെങ്കിടേഷ് പ്രസാദും, ആകാശ് ചോപ്രയും. പ്രസാദ് രാഹുലിനെ പുറത്താക്കണം എന്ന് പറയുമ്പോൾ പ്രസാദിന് രാഹുലിനെ പുറത്താക്കണം എന്നത് അജണ്ട ആണെന്നും താരത്തെ ടീമിൽ നിലനിർത്തണം എന്നുമാണ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. അതിനെതിരെ പ്രസാദ് രംഗത്ത് വരുകയും ചെയ്തിരുന്നു.

ചോപ്ര പാഞ്ഞത് ഇങ്ങനെ “കെ എൽ രാഹുൽ രോഹിത് ശർമ്മയെപ്പോലെയാകുമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ശാന്തത പാലിക്കാൻ ഞാൻ നിങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു. എന്തെങ്കിലും അജണ്ടകൾ ഉണ്ടെങ്കിൽ, അവ വെച്ച് സംസാരിക്കരുത്. നിങ്ങളുടെ ചിന്തകൾക്ക് യോജിച്ചവയല്ല, യഥാർത്ഥത്തിൽ ഉള്ള സംഖ്യകളെക്കുറിച്ച് സംസാരിക്കുക.” “അതിനാൽ എന്റെ സുഹൃത്ത് ആകാശ് ചോപ്ര  യൂട്യൂബിൽ ഒരു മോശം വീഡിയോ ഉണ്ടാക്കി, അവിടെ എനിക്ക് അജണ്ടകൾ ഉണ്ടെന്ന് പറയുകയും ഞാൻ പറഞ്ഞ ചില കണക്കുകൾ വളച്ചൊടിക്കുകയും ചെയ്തു. യൂടൂബിൽ കാഴ്ചക്കാരെ കിട്ടാൻ അവൻ കാണിച്ച അതിബുദ്ധിയാണ് ഇതിലെല്ലാം.”

പണ്ട് രോഹിത് ശർമ്മയ്ക്ക് രഹാനെക്ക് പകരം ടീമിൽ സ്ഥാനം കിട്ടിയതിനെ ചോദ്യം ചെയ്ത ആകാശ് ചോപ്രയുടെ ഒരു ട്വീറ്റ് ഉയർത്തി കാട്ടിയായിരുന്നു പ്രസാദിന്റെ മറുപടി. എന്തായാലും ഈ തമ്മിലടി അതിന്റെ അടുത്ത സ്റ്റേജിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ.

ചോപ്ര പറയുന്നത് ഇങ്ങനെ “വെങ്കി ഭായ്, വിവർത്തനം ചെയ്യുമ്പോൾ സന്ദേശങ്ങൾ നഷ്ടപ്പെടുന്നു.. ഞാൻ യൂട്യൂബിൽ ഉണ്ട്. ഒരു വീഡിയോ ചാറ്റിന് വരാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു…നമുക്ക് അത് തത്സമയം ചെയ്യാം. അഭിപ്രായവ്യത്യാസം നല്ലതാണ്… അത് ശരിയായി ചെയ്യാം. എനിക്ക് അതൊന്നും ചെയ്യാൻ ഒരു സ്പോണ്സറും ഇല്ല. നിങ്ങൾക്ക് എന്റെ നമ്പർ ഉണ്ടല്ലോ, സംവാദത്തിന് വരാം നിങ്ങൾക്ക്.”

സംവാദത്തിന് വെല്ലുവിളിച്ചുകൊണ്ടുള്ള ചോപ്രയുടെ പോസ്റ്റിന് പ്രസാദ് പറഞ്ഞ മറുപടി ഇങ്ങനെ- ഇല്ല ആകാശ്, പരിഭാഷയിൽ ഒരു കുഴപ്പവും ഇല്ല. നിങ്ങളുടെ 12 മിനിറ്റ് വീഡിയോയിൽ, എനിക്ക് അജണ്ടകൾ ഉണ്ടെന്ന് നിങ്ങൾ പറഞ്ഞിരുന്നു. അത് ക്രിസ്റ്റൽ ക്ലിയർ ആണ്. ഈ ട്വിറ്റർ ത്രെഡിൽ ഞാൻ എന്റെ പോയിന്റുകൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ നിങ്ങളുമായി സംവദിക്കാൻ ആഗ്രഹിക്കുന്നില്ല.”

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ