Ipl

ഇത്തരം പ്രകടനം നടത്താൻ കെല്പുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് അവൻ, വെളിപ്പെടുത്തലുമായി വെട്ടോറി

വെള്ളിയാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരായ (പിബികെഎസ്) പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി (എൽഎസ്ജി) മികച്ച പ്രകടനം നടത്തിയവരിൽ ഒരാളായിരുന്നു ഇടംകയ്യൻ സ്പിന്നർ ക്രുണാൽ പാണ്ഡ്യ. വെറും 11 റൺസ് മാത്രം വഴങ്ങി രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്ത്താൻ താരത്തിന് സാധിച്ചിരുന്നു. ഒരു സമയത്ത് കൈവിട്ടുപോകുമെന്ന തരത്തിൽ ആയിരുന്ന കളിയിൽ ടീമിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നതും ക്രുണാൽ തന്നെയായിരുന്നു. മികച്ച പ്രകടനം നടത്തിയ താരത്തിന് മാൻ ഓഫ് ദി മാച്ച് അവാർഡും ലഭിച്ചു.

ഇപ്പോൾ ഇതാ മുൻ ന്യൂസിലൻഡ് സ്പിന്നർ ഡാനിയൽ വെട്ടോറി ഓൾറൗണ്ടറെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ് . ” പന്ത് ടോപ് സ്പിൻ ചെയ്യുന്നതിനോടൊപ്പം അതിവേഗത്തിൽ ബൗൾ ചെയ്യാനുള്ള പാണ്ഡ്യയുടെ കഴിവ് ബാറ്റർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഉറപ്പാണ്. ഇക്കാരണത്താൽ, ഇടതും വലതും കൈയ്യൻമാർക്കെതിരെ മികച്ച പ്രകടനം നടത്താൻ അവന് സാധിക്കുന്നത് അതുകൊണ്ടാണ്. മറ്റ് പല സ്പിന്നറുമാരും വേഗത്തിൽ എറിയാൻ നോക്കുമ്പോൾ അവർ ഉദ്ദേശിക്കുന്ന സ്ഥലത്ത് ചിലപ്പോൾ ബോൾ ലാൻഡ് ചെയ്യില്ല. പക്ഷെ വേഗത്തിനൊപ്പം ബാറ്റ്‌സ്മാൻമാരെ കുഴക്കുന്ന കണ്ട്രോളും താരത്തിനുണ്ട്.”

ആവേശകരമാകാതെ പോയ മത്സരത്തിൽ 20 റൺസിനാണ് ലക്നൗ പഞ്ചാബിനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 153 റൺസ്. പഞ്ചാബിന്റെ മറുപടി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസിൽ അവസാനിച്ചു. വിജയത്തോടെ ഒൻപതു കളികളിൽനിന്ന് 12 പോയിന്റുമായി ലക്നൗ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒൻപതു മത്സരങ്ങളിൽനിന്ന് അഞ്ചാം തോൽവി വഴങ്ങിയ പഞ്ചാബ് കിങ്സ് ഏഴാം സ്ഥാനത്ത് തുടരുന്നു.

നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹ്‌സിന്‍ ഖാന്‍, 17 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത ദുഷ്മാന്ത ചമീര എന്നിവരും ബൗളിങ്ങിൽ തിളങ്ങി.

കഴിഞ്ഞ സീസണിൽ മുംബൈ ഇനിയൻസിന്റെ പല വിജയങ്ങളിലും വലിയ പങ്ക് വഹിക്കാൻ താരത്തിന് സാധിച്ചിരുന്നു.ക്രുണാൽ, അനിയൻ ഹാർദിക് പാണ്ട്യ ഉൾപ്പടെ ഉള്ള താരങ്ങളുടെ അഭാവമാണ് ഈ വര്ഷം മുംബൈ തകർച്ചക്ക് കാരണത്തെ എന്നും വിലയിരുത്തലുണ്ട്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ