Ipl

തേര്‍ഡ് അമ്പയര്‍ ഉറക്കം പിടിച്ചിരുന്നോ..!, റിങ്കു സിംഗ് പുറത്തായത് നോ ബോളില്‍?

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഐപിഎല്‍ 2022 ലെ ഏറ്റവും മികച്ച മത്സരമാണ് ഇന്നലെ കളിച്ചത്. ടൂര്‍ണമെന്റില്‍ സജീവമായി തുടരാനുള്ള ശ്രമത്തില്‍ കെകെആര്‍ നിര്‍ഭാഗ്യവശാല്‍ ലക്ഷ്യത്തില്‍ നിന്ന് രണ്ട് റണ്‍സ് അകലെ വീണെങ്കിലും റിങ്കു സിംഗിന്റെ ഇന്നിംഗ്‌സ് ഏറെ പ്രശംസിക്കപ്പെട്ടു.

കെകെആറിന് ജയിക്കാന്‍ രണ്ട് ബോളില്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സെക്കന്റ് ലാസ്റ്റ് ബോളില്‍ റിങ്കു പുറത്താവുകയായിരുന്നു. ഇത് കെകെആറിന്റെ വിജയ പ്രതീക്ഷയെ തകിടം മറിച്ചു. എന്നാല്‍ റിങ്കു സിംഗ് പുറത്തായത് നോ ബോളിലാണെന്നാണ് ഒരു വിഭാഗം പറയുന്നത്. വീഡിയോയും ഇതിന് തെളിവായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

എന്നാല്‍ വീഡിയോ കണ്ടിട്ട് ഇത് നോ ബോളാണെന്ന് ഉറപ്പിക്കുക പ്രയാസമാകും. അതേസമയം, ഈ ബോള്‍ റിവ്യൂ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷേ സത്യാവസ്ഥ പുറത്തുവന്നേനെ. എന്നാല്‍ അങ്ങനൊന്ന് മത്സരത്തില്‍ സംഭവിച്ചില്ല.  ഇരുപതാം ഓവറിലെ അഞ്ചാം ബോളില്‍ കവറില്‍ എവിന്‍ ലൂവിസ് ഒരു മാസ്മരിക ക്യാച്ചിലൂടെയാണ് റിങ്കുവിനെ പുറത്താക്കിയത്.

ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിക്കും റിങ്കു സിംഗ് (15 പന്തില്‍ 40), സുനില്‍ നരെയ്ന്‍ (7 പന്തില്‍ 21*) എന്നിവരുടെ പോരാട്ടവീര്യത്തിനും കൊല്‍ക്കത്തയെ രക്ഷിക്കാനായില്ല. ലഖ്നൗ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിംഗ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കൊല്‍ക്കത്ത ഐപിഎല്‍നിന്നു പുറത്തായി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു