പരിക്കിന് ശേഷം മടങ്ങിയെത്തിയ കുൽദീപ് യാദവിന് പഴയ ഫയർ ഇല്ല എന്ന് പറഞ്ഞവർ ഏറെ ആയിരുന്നു. താരത്തിന് വിക്കറ്റ് കിട്ടുന്നില്ല, അടി കിട്ടുന്നു എന്നൊക്കെ പരാതി ആയിരുന്നു പലരും പറഞ്ഞിരുന്നത്. വിക്കറ്റ് എടുക്കാൻ തക്ക കഴിവൊക്കെ ഉള്ള ബോളർമാർ പലരും പുറത്തുള്ളപ്പോൾ എന്തിനാണ് കുൽദീപ് ഇനി ടീമിൽ എന്നുചോദിച്ചവർ വരെ ഉണ്ടായിരുന്നു.
എന്തായാലും താൻ എന്താണെന്നും തന്റെ ക്ലാസ് എന്താണെന്നും പല തവണ ലോകത്തിന് മുന്നിൽ കാണിച്ചിട്ടുള്ള കുൽദീപ് ഇന്ത്യ പാകിസ്ഥാനെതിരായ ഏറ്റവും നിർണായക പോരാട്ടത്തിന് ഇറങ്ങിയപ്പോൾ താൻ എന്താണ് തന്റെ റേഞ്ച് എന്താണെന്ന് കൃത്യമായി കാണിക്കുക ആയിരുന്നു. എന്തായാലും താൻ എന്താണെന്നും തന്റെ ക്ലാസ് എന്താണെന്നും പല തവണ ലോകത്തിന് മുന്നിൽ കാണിച്ചിട്ടുള്ള കുൽദീപ് ഇന്ത്യ പാകിസ്ഥാനെതിരായ ഏറ്റവും നിർണായക പോരാട്ടത്തിന് ഇറങ്ങിയപ്പോൾ താൻ എന്താണ് തന്റെ റേഞ്ച് എന്താണെന്ന് കൃത്യമായി കാണിച്ചു കൊടുത്തു.
ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ ഇന്ത്യ തുടക്കം മുതൽ മത്സരം നിയന്ത്രിച്ചപ്പോൾ അതിൽ കുൽദീപ് നിർണായക പങ്ക് തന്നെയാണ് വഹിച്ചത്. തന്റെ 9 ഓവറിൽ 40 റൺ മാത്രം വഴങ്ങിയ കുൽദീപ് മൂന്ന് വിക്കറ്റുകളും നേടി. “വിക്കറ്റ് എടുക്കണം, റൺസ് വിട്ടുകൊടുക്കാതെ പിശുക്ക് കാണിച്ചാൽ മാത്രം പോരാ ” എന്ന പരാതിയും അതോടെ കുൽദീപ് അങ്ങോട്ട് തീർത്തിരിക്കുകയാണ്.
എന്തായാലും പ്രശസ്ത പാക് ടിവി അവതാരകനും ഗായകനും നടനുമായ വഖാർ സാക്ക ഒരു വീഡിയോ അടുത്തിടെ പോസ്റ്റ് ചെയ്തു. അതിൽ കുൽദീപ് യാദവിനോട് പാകിസ്ഥാൻ ബാറ്റർമാരെ റൺ നേടാൻ സഹായിക്കണം എന്ന് ഒരു ആരാധകൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“‘നിങ്ങളുടെ കളിക്കാരോട് വലിയ മനസ്സുള്ളവരായിരിക്കാനും [കുറഞ്ഞത്] കളിക്കാൻ തുടങ്ങാനും പറയൂ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
A conversation between Pakistani fans and Kuldeep Yadav at the boundary during India – Pakistan Match in Champions Trophy.pic.twitter.com/3APYLz54K4
— Cricketopia (@CricketopiaCom) February 25, 2025
Read more